ഭരണഘടന ‘സ്ക്രാപ്പ്’ ചെയ്യുക, വേണ്ടത് പട്ടാളഭരണം: ജനറല്‍ കരിയപ്പ 1971ല്‍ പറഞ്ഞത്

1971 ഏപ്രിൽ 7-ന് ഒപ്പിട്ട കുറിപ്പ് കർണാടകയിലെ സംസ്ഥാന ആർക്കൈവുകളിൽ അടുത്തിടെ കണ്ടെത്തി

first indian army chief, general k m kariappa, general k m cariappa on constitution, indira gandhi term, indian army head kariappa on indira gandhi

1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തകർപ്പൻ ജയം നേടിയതിനെ തുടര്‍ന്ന്, ഇന്ത്യൻ ആർമിക്ക് നേതൃത്വം നൽകിയ ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയായ, പിന്നീട് ഫീൽഡ് മാർഷലാക്കപ്പെട്ട ജനറൽ കെ എം കരിയപ്പ ഒരു വിശദീകരണക്കുറിപ്പില്‍ ‘രാജ്യത്ത് കാര്യങ്ങൾ ശരിയാക്കാനുള്ള ഒരു താൽക്കാലിക നടപടിയായി മാത്രം, സൈനികഭരണത്തെ അനുകൂലിക്കുന്നു,’ എന്ന് വ്യക്തമാക്കി.

ഇന്ത്യക്കാരെ ‘ഉണരാനും,’ ‘സംസാരിക്കാനും’ ഉദ്ബോധനം ചെയ്ത അദ്ദേഹം നാട്ടിലെ 90 ശതമാനം പേരും ‘ജനാധിപത്യത്തെ രക്ഷിക്കുന്നതിനു വേണ്ടി സൈനിക-രാഷ്ട്രപതി ഭരണത്തിന് വോട്ട് ചെയ്യുമെന്ന്’ ഉറപ്പിച്ചു പറയുകയും ചെയ്തു.

1971 ഏപ്രിൽ 7-ന് ഒപ്പിട്ട കുറിപ്പ് കർണാടകയിലെ സംസ്ഥാന ആർക്കൈവുകളിൽ അടുത്തിടെ കണ്ടെത്തി. 1970 മാർച്ചിൽ ധൻബാദിൽ മാധ്യമങ്ങളോട് അനൗപചാരികമായി സംസാരിക്കുന്നതിനിടെ ഈ നടപടികളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ ജനറൽ കെ എം കരിയപ്പ പറയുകയും തുടര്‍ന്ന് അത് പാര്‍ലമെന്റില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു അന്നത്തെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ലോക്സഭാ സ്പീക്കറെയും സന്ദർശിച്ചതിന് ശേഷം ജനറൽ കരിയപ്പ പൊതുജനങ്ങൾക്ക് ഒരു വിശദീകരണമായി എഴുതിയ കുറിപ്പായിരുന്നു അത്.

തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിക്കാനാണ് അദ്ദേഹം നേതാക്കളെ കണ്ടത് എന്ന്  അന്നത്തെ റിപ്പോർട്ടുകൾ പറഞ്ഞുവെങ്കിലും, അത് നിഷേധിക്കുകയും താന്‍ ‘ഒരു ഇഞ്ച് പോലും പിന്നോട്ട് പോയിട്ടില്ല’ എന്നും കരിയപ്പ ഉറപ്പിച്ചു പറയുകയും ചെയ്തു.

first Indian Army chief, General K M Kariappa, General K M Cariappa on Constitution, Indira Gandhi term, Indian army head Kariappa on Indira Gandhi

നാല് പേജുള്ള, ടൈപ്പ് ചെയ്ത കുറിപ്പിൽ, ഭരണഘടനയെയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഭാഷാ സംസ്ഥാനങ്ങളെയും റദ്ദാക്കണമെന്നും ‘സാക്ഷരത’യുടെ അടിസ്ഥാനത്തിൽ ‘adult franchise’ പരിമിതപ്പെടുത്തണമെന്നും കാരിയപ്പ വാദിച്ചു. ബ്രിട്ടനിലെ ലേബർ, ലിബറൽ, കൺസർവേറ്റീവ് എന്നിവയുടെ മാതൃകയിൽ മൂന്ന് രാഷ്ട്രീയ പാർട്ടികൾ മാത്രമേ ആവശ്യമുള്ളൂവെന്നും സൈനിക ഭരണം വഴി ‘രാജ്യത്ത് കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നു എന്ന് ഉറപ്പു വരുത്തി’, ക്രമസമാധാനം പുനസ്ഥാപിച്ച ശേഷം ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തി, പുതിയ ഭരണഘടന രൂപീകരിക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടു വച്ചത്.

ഒരു പുതിയ ഭരണഘടന രൂപപ്പെടുത്തിയ ശേഷം, ‘സൈനിക-രാഷ്ട്രപതി ഭരണം അവസാനിക്കുമെന്നും ജനാധിപത്യം അതിന്റെ ശുദ്ധമായ രൂപത്തിൽ വീണ്ടും പ്രവേശിക്കുമെന്നും’ അദ്ദേഹം വിശ്വസിച്ചു. ‘രാജ്യത്തിന്റെ ഐക്യത്തിന് മരണമണി’ മുഴക്കുകയാണ് ഭാഷാസംസ്ഥാനങ്ങള്‍ എന്ന് ആരോപിച്ച കരിയപ്പ, ഭരണപരവും സാമ്പത്തികവുമായ സൗകര്യത്തിനായി ഇന്ത്യയെ വിവിധ സോണുകളായി വിഭജിക്കണം എന്നും കരസേനയുടെ മാതൃകയിൽ, ആര്‍മി കമാന്ഡ്, ആര്‍മി ഏരിയ, ആര്‍മി സബ് ഏരിയ എന്ന തരത്തില്‍ ആവാം എന്നും നിര്‍ദ്ദേശിച്ചു.

 

Read full story in English Here: General Cariappa in 1971: Scrap Constitution, need military rule

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: General k m cariappa in 1971 scrap constitution need military rule

Next Story
നഡ്ഡ നയിക്കും; ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻjp nadda,ജെപി നഡ്ഡ, ബിജെപി നഡ്ഡ, bjp president, അമിത് ഷാ ജെപി നഡ്ഡ, അമിത് ഷാ ബിജെപി, ബിജെപി അധ്യക്ഷൻ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, jp nadda bjp chief, jp nadda bjp president, who is jp nadda
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express