Latest News

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയും ബിജെപിയും പിഎംകെയും സഖ്യം പ്രഖ്യാപിച്ചു

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം

ചെന്നൈ: ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വൻ നേട്ടമായി തമിഴ്‌നാട്ടിൽ പുതിയ സഖ്യ പ്രഖ്യാപനം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡിഎംകെയും ബിജെപിയും പട്ടാളിമക്കൾ കക്ഷിയും സഖ്യമായി മത്സരിക്കാൻ തീരുമാനമായി.

ലോക്സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് സീറ്റിലും പട്ടാളി മകകൾ കക്ഷി ഏഴ് സീറ്റിലും അണ്ണാ ഡിഎംകെ ശേഷിച്ച സീറ്റുകളിലും മത്സരിക്കും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ഡപ്യൂട്ടി മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ തമിളിസൈ സൗന്ദര്യരാജന്റെയും കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിൽ സഖ്യതീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 39 ലോക്സഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: General election 2019 tamilnadu bjp aiadmk pmk announces mega alliance

Next Story
കുട്ടികളുള്ള പുരോഹിതന്മാര്‍ക്ക് വത്തിക്കാന്റെ രഹസ്യ നിയമങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com