scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് സര്‍വേ; അടുത്ത സാമ്പത്തിക വര്‍ഷം നേട്ടം കൊയ്യുമെന്നും റിപ്പോര്‍ട്ട്

നോട്ട്​ പിൻവലിക്കൽ മുലം സമ്പദ്​വ്യവസ്​ഥയിൽ താൽകാലികമായി പ്രശ്​നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലത്തിൽ ഇത്​ ഗുണകരമാവുമെന്നും സർവേ പറയുന്നു.

Arun Jaitly, budget

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തില്‍ നിന്നും 6.5 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സർവേ റിപ്പോര്‍ട്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥ 2017-18ല്‍ 6.75 മുതൽ 7.5 ശതമാനം വരെ വളർച്ചാ നിരക്ക് നേടുമെന്നും സർവേയില്‍ പറയുന്നു.

നോട്ട് പിൻവലിക്കൽ മുലം സമ്പദ്‌വ്യവസ്ഥയിൽ താൽകാലികമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലത്തിൽ ഇത് ഗുണകരമാവുമെന്നും സർവേ പറയുന്നു. അതേസമയം വ്യവസായ വളർച്ച 7.4ൽ നിന്ന് 5.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ടുണ്ട്.

കാർഷികോൽപ്പാദനം 4.1ശതമാനം വളർച്ചാ നിരക്ക് നേടും. 2015-16 ൽ ഇത് 1.2 ശതമാനമായിരുന്നു. സേവന മേഖല 8.9 ശതമാനത്തിൽ നിന്ന് 8.8 ശതമാനമായി കുറയുമെന്നും സർവേ. തൊഴില്‍ പ്രതിസന്ധി ഉണ്ടാവില്ല, ബാങ്ക് പലിശ നിരക്കുകൾ കുറയും, റിയൽ എസ്റ്റേറ്റ് മേഖലയിലും വിലയിടിയും എന്നിവയെല്ലാമാണ് സാമ്പത്തിക സർവേ റിപ്പോർട്ടിലെ മറ്റ് പ്രധാന പരാമർശങ്ങൾ.

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം അര ശതമാനം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gdp to be lower at 6 5 in fy17 rebound next fiscal survey