/indian-express-malayalam/media/media_files/2025/11/28/gdp-2025-11-28-17-30-59.jpg)
India Q2 GDP Growth Data 2025
india Q2 GDP Growth Data 2025: ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) വൻ കുതിപ്പ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 8.2 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Also Read:പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പുടിൻ ഇന്ത്യയിലേക്ക്; നിർണായക സന്ദർശനം ഡിസംബർ ആദ്യവാരം
മുൻ പാദത്തിൽ രേഖപ്പെടുത്തിയ 7.8 ശതമാനം വളർച്ചയിൽ നിന്നാണ് സമ്പദ്വ്യവസ്ഥ 8.2 ശതമാനത്തിലേക്ക് കുതിച്ചുയർന്നത്. സാമ്പത്തിക വിദഗ്ധരുടെയും റിസർവ് ബാങ്കിന്റെയും കണക്കുകൂട്ടലുകളെക്കാൾ മികച്ച പ്രകടനമാണിത്. വിദഗ്ധർ 7.3 ശതമാനവും ആർബിഐ 7 ശതമാനവും വളർച്ചയായിരുന്നു ഈ പാദത്തിൽ പ്രതീക്ഷിച്ചിരുന്നത്.
ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും, ജിഎസ്ടി നിരക്കുകൾ കുറച്ചതിനെ തുടർന്ന് ഉപഭോക്തൃ വിപണിയിലുണ്ടായ ഉണർവാണ് ഈ നേട്ടത്തിന് കരുത്തായതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Also Read:ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ പള്ളികളിലും മദ്രസകളിലും വ്യാപക റെയ്ഡ്
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇതേ പാദത്തിൽ 5.6 ശതമാനം മാത്രമായിരുന്നു വളർച്ചയെന്നത് ഇപ്പോഴത്തെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. വരുന്ന ഡിസംബർ അഞ്ചിന് റിസർവ് ബാങ്കിന്റെ ധനനയ സമിതി യോഗം ചേരാനിരിക്കെയാണ് നിർണ്ണായകമായ ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. പലിശ നിരക്കുകൾ സംബന്ധിച്ച ആർബിഐയുടെ ഭാവി തീരുമാനങ്ങളിൽ ഈ റിപ്പോർട്ട് നിർണ്ണായകമായേക്കും.
Read More:1800 കോടി, 4000 തൊഴിലാളികൾ, 5 വർഷം; അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായതിനു പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us