ന്യൂഡൽഹി: രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ വ​ള​ർ​ച്ച നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ​യും ജി​എ​സ്ടി​യു​ടേ​യും ഫ​ല​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി. ‘ക​ഴി​ഞ്ഞ അ​ഞ്ച് പാ​ദ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം താ​ഴാ​നു​ള്ള പ്ര​വ​ണ​ത​യാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ നേ​ർ വി​പ​രീ​ത​മാ​യ പ്ര​വ​ണ​ത​യാ​ണ് ജി​ഡി​പി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഇ​ത് നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ​യും ജി​എ​സ്ടി​യു​ടേ​യും ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മൂന്ന് വര്‍ഷത്തെ റെക്കോര്‍ഡ് താഴ്ച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ആശ്വസിക്കാവുന്ന (ജിഡിപി) വർധന ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.1 ആയിരുന്നു ജിഡിപി നിരക്ക്. ജൂലായ്- സെപ്തംബർ മാസങ്ങളിലായി 6.3 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. നിർമാണ മേഖലയിലെ വളർച്ചയാണ് ജിഡിപിക്ക് അനുകൂലമായത്.

കൃഷി, വനം, മത്സ്യബന്ധനം- 1.7 ശതമാനം വളര്‍ച്ച, ഖനനം- 5.5 ശതമാനം, കെട്ടിട നിര്‍മ്മാണം- 2.6 ശതമാനം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സര്‍വീസ്- 5.7 ശതമാനം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പ്രതിരോധം, മറ്റ് സര്‍വീസുകള്‍ 6.0 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവ് ഉണ്ടായിട്ടുളളത്.

ഏപ്രിൽ- ജൂൺ മാസങ്ങളിൽ 5.7 ശതമാനമായിരുന്നു വളർച്ച. മാർച്ചിൽ 6.1 ശതമാനമുള്ളിടത്ത് നിന്ന് ജൂൺ മാസമാവുമ്പോഴേക്കും ഇത്ര താഴ്ന്നത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കൃത്യമായ മുൻകരുതൽ ഇല്ലാതെ ജിഎസ്ടി നടപ്പാക്കിയതിലുള്ള അപാകതയാണ് കുറവിന് കാരണമെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് ജിഡിപിയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ