ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് വീണ്ടും താഴോട്ട്

2015-16 ൽ സമ്പദ് വ്യവസ്ഥയിലെ വളർച്ചാനിരക്ക് എട്ട് ശതമാനമായിരുന്നു. 2016- 17 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ വളർച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു

gdp

മൊത്തം ആഭ്യന്തര ഉൽപ്പാദന ( ജി ഡി പി)വളർച്ചാനിരക്ക് 2018 സാമ്പത്തികവർഷത്തിൽ 6.5 ശതമാനമായി കുറയും. കഴിഞ്ഞ വർഷം 7.1 ശതമാനം വളർച്ചാനിരക്കായിരുന്നു. ഈ വർഷം മുൻ വർഷത്തെ വളർച്ചാ നിരക്കിൽ നിന്നും 0.6ശതമാനം കുറയുമെന്നാണ്  കണക്കാക്കപ്പെടുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്രെ വിലയിരുത്തലാണ് ഇത്. അതിന് മുന്നിലെ സാമ്പത്തികവർഷത്തിൽ വളർച്ചാ നിരക്ക് എട്ട് ശതമാനമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ കുറയുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

കാർഷിക നിർമ്മാണ മേഖലകളിൽ കനത്ത തിരിച്ചടിയാണ് സംഭവിക്കുയെന്നാണ് വിലയിരുത്തപ്പെടുന്നത്. നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഉൽപ്പാദന മേഖലകൾക്ക് ഇതുവരെ തിരിച്ചുവരാൻ സാധിക്കാത്തത് വളർച്ചാനിരക്കിനെ ബാധിക്കുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പുറമെ ചരക്ക് സേവന നികുതി കൂടിവന്നപ്പോൾ ആഘാതത്തിന്രെ തോത് കൂടുതൽ ശക്തമായതാണ് വിലയിരുത്തപ്പെടുന്നത്. മുൻ വർഷത്തേക്കാൾ പകുതിയിൽ താഴെ വളർച്ചാനിരക്ക് മാത്രമാണ് കാർഷിക മേഖലയിൽ ഉണ്ടാകുകയെന്നാണ് കരുതുന്നത്. നിർമ്മാണ മേഖലയിലും സമാനമായ ഇടിവാണ് കാണിക്കുന്നത്. കാർഷിക മേഖലയിലെ 4.9 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ സാമ്പത്തികവർഷമാണ്. ഈ വർഷം അത് 2.1 ശതമാനാമായി കുറയുമെന്നാണ് കരുതുന്നത്. നിർമ്മാണ മേഖലയിൽ മുൻവർഷത്തെ 7.9 ശതമാനത്തിൽ നിന്നും 4.6 ശതമാനമായിട്ടായിരിക്കും ഇത് ചുരുങ്ങുകയെന്നാണ് .

ഗ്രോസ് വാല്യൂ അഡഡ് ( ജി വി എ)യും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ സാമ്പത്തിക വർഷം ഇത് 6.6 ശതമാനം ആയിരുന്നുവെങ്കിൽ 2018ലെ പ്രതീക്ഷിത നിരക്ക് 6.1 ശതമാനം ആണ്.

നേരത്തെ തന്നെ സാമ്പത്തിക വിദ്ഗ്‌ദർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് ഏഴ് ശതമാനത്തിൽ താഴെയാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കയിതും നോട്ട് നിരോധനത്തിന്രെ ഇപ്പോഴും അവസാനിക്കാത്ത പ്രശ്നങ്ങളും ആണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. 2015-16 ൽ സമ്പദ് വ്യവസ്ഥയിലെ വളർച്ചാനിരക്ക് എട്ട് ശതമാനമായിരുന്നു. 2016- 17 ൽ ഇന്ത്യൻ സന്പദ് വ്യവസ്ഥയിലെ വളർച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു.

ജൂലൈ – സെപ്തംബർ പാദത്തിൽ ജി ഡി പിയിൽ നേരിയ ഉണർവ് കാണിച്ചിരുന്നു. അഞ്ച് പാദങ്ങളിൽ തുടർച്ചയായി നേരിട്ട തകർച്ചയ്ക്കു ശേഷമായിരുന്നു ഇത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് 2017 ജൂണിൽ രേഖപ്പെടുത്തിയ 5.7 ശതമാനം. സെപ്തബറിലെ പാദത്തിൽ ഈ വളർച്ചാ നിരക്ക് 6.3 ശതമാനമായി. 2017-18 ലെ ആദ്യ പകുതിയിലെ ജി ഡി പി വളർച്ചാനിരക്ക് ആറ് ശതമാനമായിരുന്നു. ഇത് 6.5 ശതമാനം മുതൽ 6.8 ശതമാനം വരെ പ്രതീക്ഷിത വളർച്ചാനിരക്കിനേക്കാൾ കുറവായിരുന്നു. 2016-17 ൽ വളർച്ചാ നിരക്ക് 7.1 ശതമാനമായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gdp growth projection 2018 gva

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com