ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പത്ത്‌ വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും കുറവായ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നോട്ടുനിരോധനം കാരണം ഉല്പാദനമേഖലയില്‍ സംഭവിച്ച തകര്‍ച്ചയാണ് സമ്പത്ത് വളര്‍ച്ചയെ പിന്നോട്ടടിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പാതത്തില്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 6.1 ശതമാനമായിരുന്നു.അതേസമയം, 2016-17 ന്റെ ആദ്യ ത്രൈമാസത്തിൽ 7.9 ശതമാനമായിരുന്നു ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച.

നോട്ടുനിരോധനത്തിന്‍റെ ഫലം വിപണിയില്‍ കണ്ടുവരികെ തന്നെ ചരക്കുസേവന നികുതി കൂടി കൊണ്ടുവന്നത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്. “നോട്ടുനിരോധനത്തിന്‍റെ ആഘാതം കുറഞ്ഞുവരികയാണ്. എന്നാല്‍ അടുത്ത പാതത്തില്‍ ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയത്തിന്‍റെ ഭവിഷ്യത്ത് കൂടി കാണും.

ദീര്‍ഘ കാലത്തില്‍ നോക്കിയാല്‍ അത് ഗുണം ചെയ്തേക്കാം എങ്കിലും മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ താത്കാലികമയെങ്കിലും പ്രതികൂലമായി ബാധിക്കുന്നതാവും ചരക്കു സേവന നികുതി. ” ഫിലിപ്പ്കാപിറ്റല്‍ ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ അഞ്ജലി വര്‍മ പറഞ്ഞു.

“മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരാശാജനകമാണ്. നോട്ടുനിരോധനവും ചരക്കുസേവന നികുതിയും സമ്പത്ത് വളര്‍ച്ചയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ഈ പ്രഹരം വരുന്ന ആറുമാസത്തില്‍ തരണം ചെയ്യാം എന്നാണ് പ്രതീക്ഷ. ” എച്ഡിഎഫ്സി ബാങ്കിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭീക് ബറാവു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook