നോട്ട് നിരോധനം ബാധിച്ചു , ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇടിഞ്ഞു

അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന നേട്ടം ഇന്ത്യക്ക് നഷ്ടമായി. 6.9 ശതമാനം വളർച്ചയുള്ള ചൈന ഇന്ത്യയെ പിന്നിലാക്കി

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ ബാധിച്ചു എന്ന് സാമ്പത്തിക റിപ്പോർട്ട്. 2016-17 സാമ്പത്തികവർഷത്തിൽ 7.1 ശതമാനം മാത്രമാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്. വളര്‍ച്ചാനിരക്ക് , 6.1 ശ​ത​മാ​ന​മാ​യാ​ണ് ഇ​ടി​ഞ്ഞ​ത്. മു​ൻ​വ​ർ​ഷ​ത്തി​ൽ എ​ട്ട് ശ​ത​മാ​ന​മാ​യി​രു​ന്നു വ​ളർ​ച്ചാ​നി​ര​ക്ക്.

വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ലും വ​ള​ർ​ച്ചാ​നി​ര​ക്ക് ഇ​ടി​ഞ്ഞു. 6.1 ശ​ത​മാ​ന​മാ​യാ​ണ് അ​വ​സാ​ന പാ​ദ​ത്തി​ൽ വ​ള​ർ​ച്ചാ​നി​ര​ക്ക് ഇ​ടി​ഞ്ഞ​ത്. ഇ​തി​നു തൊ​ട്ടു​മു​ൻ​പി​ലെ പാ​ദ​ത്തി​ൽ ഏ​ഴു ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ചാ​നി​ര​ക്ക്. ഇ​താ​ണ് 6.1 ശ​ത​മാ​ന​മാ​യി താ​ഴ്ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​മാ​ണ് വ​ള​ർ​ച്ചാ​നി​ര​ക്ക് താ​ഴു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 7.1% വളര്‍ച്ചനേടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്നു മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച 7% രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അവസാന പാദത്തില്‍ 6.1 ആയി വളര്‍ച്ച നിരക്ക് ഇടിയുന്നത്.

പുതിയ കണക്കുകൾ പ്രകാരം അതിവേഗം വളരുന്ന സാമ്പാത്തിക ശക്തി എന്ന നേട്ടം ഇന്ത്യക്ക് നഷ്ടമായി. 6.9 ശതമാനം വളർച്ചയുള്ള ചൈന ഇന്ത്യയെ പിന്നിലാക്കി. മൂന്നാം വാർഷികം ആഘോഷിക്കുന്ന മോദി സർക്കാരിന്റെ ശോഭകെടുത്തുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gdp data india numbers last quarter january march

Next Story
‘ബ്രഹ്മചാരി’ ആയത് കൊണ്ടാണ് മയിലിനെ ദേശീയ പക്ഷി ആക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്‍ജി
The moderation of comments is automated and not cleared manually by malayalam.indianexpress.com