scorecardresearch

ജിഡിപിയിൽ 23.9 ശതമാനം ഇടിവെന്ന് സാമ്പത്തിക വർഷത്തിലെ ആദ്യ പാദ കണക്കുകൾ

കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സ്ഥിതിഗതികളാണ് ഇതിന് കാരണമെന്നും മന്ത്രാലയം പറയുന്നു

കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സ്ഥിതിഗതികളാണ് ഇതിന് കാരണമെന്നും മന്ത്രാലയം പറയുന്നു

author-image
WebDesk
New Update
gdp

India GDP Q1 Data 2020: 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്‌‌പിഐ) തിങ്കളാഴ്ച പുറത്തിറക്കിയ താൽക്കാലിക എസ്റ്റിമേറ്റ് കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സ്ഥിതിഗതികളാണ് ഇതിന് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment

ബ്ലൂംബെർഗ് നടത്തിയ സർവേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഇക്കോവ്രാപ് റിപ്പോർട്ടിൽ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തിൽ 16.5 ശതമാനം ചുരുങ്ങും എന്നും പറഞ്ഞിരുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകർച്ചായാണ് ജൂണിൽ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് മിക്ക ഉൽ‌പാദന, സേവന മേഖലകളും പൂർണമായും പൂട്ടാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. രാജ്യത്ത് വൈറസ് പടരുന്നത് തടയാൻ രാജ്യം ശ്രമിച്ചതിനാൽ അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രമേ ഈ കാലയളവിൽ അനുവദിച്ചിരുന്നുള്ളൂ. ഇത് സാമ്പത്തിക നിലയെ ബാധിച്ചു. 

Read More: India GDP Q1 Data: India’s economic growth slips 23.9% in Q1 of 2020-21

Advertisment
Gdp Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: