ലക്‌നൗ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതി അറസ്റ്റിൽ. ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്‌നൗവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

കേസിലെ മറ്റ് മൂന്ന് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് 7ന് നോയിഡയിൽ നിന്ന് പ്രജാപതിയുടെ രണ്ട് സഹായികളെയും അറസ്റ്റ് ചെയ്‌തിരുന്നു. പ്രജാപതി ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുളളത്. പീഡനക്കേസിനെത്തുടർന്ന് പ്രജാപതിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയിരുന്നു.

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ പ്രജാപതിയുടെ മാനഭംഗ കേസ് ബിജെപി പ്രചരണ ആയുധമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ