5 വയസ്സ് മാത്രം പ്രായമുള്ള കാശ്മീരി സ്വദേശി സോറയുടെ കണ്ണീർ ഇന്ത്യക്കാരുടെ മനസ്സിനെ പിടിച്ചു കുലുക്കിയതാണ്. ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വന്തം അച്ഛന്റെ മൃതദ്ദേഹത്തിന് മുന്നിൽ നിന്ന് വിലപിക്കുന്ന സോറയുടെ ചിത്രം ആരെയും കരയിപ്പിക്കുന്നതായിരുന്നു. കാശ്മീരിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ മകളാണ് സോറ. ഈ കൊച്ചുപെൺകുട്ടിയെ സഹായിക്കാൻ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഇപ്പോൾ.
Zohra,I can't put u 2 sleep wid a lullaby but I'll help u 2 wake up 2 live ur dreams. Will support ur education 4 lifetime #daughterofIndia pic.twitter.com/XKINUKLD6x
— Gautam Gambhir (@GautamGambhir) September 5, 2017
സോറ നിന്നെ താരാട്ട് പാടി ഉറക്കാൻ എനിക്ക് സാധിക്കില്ല, എന്നാൽ നിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഞാൻ സഹായിക്കാമെന്നാണ് ഗംഭീർ പ്രഖ്യാപിച്ചിരിക്കുന്നത്. സോറയുടെ വിദ്യാഭ്യാസ ചിലവ് താൻ ഏറ്റെടുക്കുമെന്നും താരം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മകളാണ് സോറയെന്നും ഗംഭീർ തന്റെ ട്വിറ്ററിൽ കുറച്ചു.
Zohra,plz don't let those tears fall as i doubt even Mother Earth can take d weight of ur pain. Salutes to ur martyred dad ASI,Abdul Rashid. pic.twitter.com/rHTIH1XbLS
— Gautam Gambhir (@GautamGambhir) September 5, 2017
സോറ നീ കരയരുത് , നിന്റെ കണ്ണീർ താങ്ങാൻ ഭൂമി ദേവിക്ക് പോലും സാധിക്കില്ലെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. രക്തസാക്ഷിയായ നിന്റെ അച്ഛന് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 28 നാണ് അനന്ദ്നഗറിൽവെച്ച് എഎസ്ഐ അബ്ദുൾ റഷീദ് കൊല്ലപ്പെടുന്നത്. ആശുപത്രിയിൽ വെച്ചായിരുന്നു റാഷിദ് മരിച്ചത്.തീവ്രവാദി ആക്രണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് സോറ പൊട്ടിക്കരഞ്ഞത്. ജമ്മു കശ്മീര്‍ പൊലീസാണ് ചിത്രം ട്വീറ്റ് ചെയ്തത്.
‘നിന്റെ കണ്ണുനീര്‍ ഞങ്ങളുടെയെല്ലാം ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് മനസ്സിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല മകളെ’ ചിത്രത്തിനൊപ്പം ജമ്മു പൊലീസ് കുറിച്ചു.
‘ഞങ്ങളെല്ലാവരെയും പോലെ ജമ്മു കശ്മീര്‍ പൊലീസിനെ പ്രതിനിധീകരിക്കുന്ന നിന്റെ അച്ഛന്‍ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. സമൂഹത്തിനും രാജ്യത്തിനുമെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുവാണ്’ കശ്മീര്‍ പോലീസ് ഡിഐജി ട്വിറ്ററില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.