/indian-express-malayalam/media/media_files/uploads/2020/04/goutam-gambhir.jpg)
ന്യൂഡൽഹി: അസുഖം മൂലം മരിച്ച വീട്ട് ജോലിക്കാരിയായ സ്ത്രീയുടെ മൃതദേഹം ലോക്ക്ഡൗണ്‍ കാരണം ജന്മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.
Read More: കോവിഡ് പഠിപ്പിക്കുന്നത് സ്വയം പര്യാപ്തതയുടെ പാഠം: പ്രധാനമന്ത്രി
കഴിഞ്ഞ ആറുവർഷമായി തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സരസ്വതി പത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഗംഭീർ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഹൃദയഭേദകമായിരുന്നു.
"എന്റെ കുഞ്ഞിനെ പരിപാലിക്കുന്നത് ഒരിക്കലും വീട്ടുജോലിയല്ല. അവർ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. അവരുടെ അന്ത്യകർമങ്ങൾ നിർവഹിക്കുക എന്നത് എന്റെ കടമയാണ്. ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാർഗം. അതാണ് ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയം! ഓം ശാന്തി," ഗംഭീർ കുറിച്ചു.
Taking care of my little one can never be domestic help. She was family. Performing her last rites was my duty. Always believed in dignity irrespective of caste, creed, religion or social status. Only way to create a better society. That’s my idea of India! Om Shanti pic.twitter.com/ZRVCO6jJMd
— Gautam Gambhir (@GautamGambhir) April 23, 2020
ഒഡീഷയിലെ ജാജ്പൂര്‍ ജില്ലക്കാരിയാണ് മരിച്ച സരസ്വതി പത്ര(49) എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സരസ്വതി പത്ര. ചൊവ്വാഴ്ചയാണ് അവര്‍ മരിച്ചത്.
എന്നാല്‍ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൃതദേഹം ജന്മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോകാനായില്ല. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ തന്നെ മുന്‍കൈയെടുത്ത് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഗംഭീറിന്റെ നടപടിയെ കേന്ദ്ര പെട്രോളിയം മന്ത്രിയും ഒഡീഷക്കാരനുമായ ധര്‍മേന്ദ്ര പ്രഥാന്‍ അഭിനന്ദിച്ചു.
Read in English: Gautam Gambhir performs last rites of domestic help after lockdown prevents body from reaching family
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.