scorecardresearch

ഇത് ക്രിക്കറ്റല്ല, നേതാക്കളുമായി തര്‍ക്കം, ഗൗതം ഗംഭീര്‍ ഡല്‍ഹി ബിജെപിക്ക് തലവേദനയോ?

ഗംഭീറിനെ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഒറ്റപ്പെടുത്തുകയും അന്യായമായി ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് മറ്റൊരു നേതാവ് ആരോപിച്ചു

ഗംഭീറിനെ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഒറ്റപ്പെടുത്തുകയും അന്യായമായി ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് മറ്റൊരു നേതാവ് ആരോപിച്ചു

author-image
WebDesk
New Update
gautam-gambhir,BJP,CRICKET

(Express photo by Abhinav Saha)

ന്യൂഡല്‍ഹി: പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മുന്‍ ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം മുന്‍ താരം ഗൗതം ഗംഭീര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ സാന്നിധ്യത്തില്‍ സഹ ബിജെപി നിയമസഭാംഗവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണ.

Advertisment

ബിജെപിയുടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ നടന്ന സംഭവത്തില്‍, ുന്‍ ക്രിക്കറ്റ് താരത്തിന്റെ പെരുമാറ്റശൈലിയെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യം വീണ്ടും ആളിക്കത്തിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഗംഭീര്‍ ഉള്‍പ്പെട്ട സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയിലെ ഒരു വിഭാഗം ഗംഭീറിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇതുവരെ ശിക്ഷിക്കാതെ വിട്ടതിലൂടെ, ഓരോ തവണയും രക്ഷപ്പെടാമെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന് പാര്‍ട്ടി ധൈര്യം നല്‍കിയിരിക്കാമെന്ന് മറ്റൊരു വിഭാഗം അടിവരയിടുന്നു. ചിലര്‍ ഗംഭീറിന്റെ മനോഭാവത്തെയും കോപത്തെയും ചോദ്യം ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ പെരുമാറ്റം പുറത്തുനിന്നുള്ളയാളെ പോലെ തോന്നുവെന്ന് ആരോപിക്കുന്നു

വിശ്വാസ് നഗര്‍ ബി.ജെ.പി എം.എല്‍.എ ഓം പ്രകാശ് ശര്‍മയുമായി ഗംഭീര്‍ ഒന്നിലധികം തവണ വഴക്കുണ്ടാക്കി, സര്‍വ് സമാജ് സമ്മേളനത്തിന് മുമ്പും ശേഷവും, ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, ഗാന്ധി നഗര്‍ എം.എല്‍.എ. അനില്‍ ബാജ്പേയ്, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സമ്മേശനത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗംഭീറോ അദ്ദേഹത്തിന്റെ സഹായികളോ ഇതുവരെ തയ്യാറായിട്ടില്ല.

''ഗംഭീര്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ പരസ്യമായി പ്രകോപ്പിക്കുന്നത് ഇതാദ്യമല്ല; ഏറ്റവും പുതിയ സംഭവം ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ മുന്നില്‍ വച്ചാണ് എന്ന വ്യത്യാസം മാത്രം. ഇനി എത്രകാലം സഹിക്കാന്‍ പാര്‍ട്ടി തയ്യാറാണ് എന്നതാണ് ഉത്തരം കിട്ടേണ്ട ഒരേയൊരു ചോദ്യം,'' ഒരു പാര്‍ട്ടി നേതാവ് പരാതിപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ എംസിഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ മീറ്റിംഗുകളില്‍ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം മുമ്പ് (ഗാന്ധി നഗര്‍ എംഎല്‍എ) ബാജ്പേയ്യുമായും സംസ്ഥാന ഭാരവാഹികളുമായും പരസ്യമായി വഴക്കിട്ടിട്ടുണ്ട്,'' നേതാവ് പറഞ്ഞു.

Advertisment

''ഇപ്പോള്‍, എംപി എന്ന പദവി കണക്കിലെടുത്ത് ദേശീയ നേതൃത്വത്തോട് മാത്രമേ സംസ്ഥാന ഘടകത്തിന് അദ്ദേഹത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്യാന്‍ കഴിയൂ. അത് സംഭവിക്കുന്നുണ്ടോയെന്നും അത് എന്തിലേക്ക് നയിക്കുമെന്നും നോക്കാം, എന്തെങ്കിലും ഉണ്ടെങ്കില്‍,'' ദേശീയ നേതൃത്വം ഇടപെടുക മാത്രമാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചണുകള്‍, ലൈബ്രറികള്‍, മറ്റ് പ്രോജക്ടുകള്‍ എന്നിവയ്ക്കായി വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എംസിഡി ഡംപിംഗ് ഗ്രൗണ്ട് അനധികൃതമായി അനുവദിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാജ്പേയ് കഴിഞ്ഞ വര്‍ഷം ഡല്‍ഹി എല്‍-ജി വിനയ് കുമാര്‍ സക്സേനയ്ക്ക് കത്തയച്ചിരുന്നു.

ബാജ്പേയ് ഗംഭീറിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇതേ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ ഗാന്ധി നഗര്‍ എംഎല്‍എ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശം ആവര്‍ത്തിച്ചിരുന്നു. ഗംഭീര്‍ തന്റെ എന്‍ജിഒ മുഖേന ഈ പ്രദേശത്ത് നാല് 'ജന്‍ റസോയ്' കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നു, ഇവിടെ 3,000 പേര്‍ക്ക് പ്രതിദിനം 1 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നു.

ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, ബുധനാഴ്ച നടന്ന ചടങ്ങില്‍, മറ്റൊരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍, വേദിയില്‍ എത്തിയ ഉടന്‍ തന്നെ ഗംഭീര്‍ ഓം പ്രകാശ് ശര്‍മ്മയുടെ സാന്നിധ്യത്തെ എതിര്‍ത്തതായി പറയപ്പെടുന്നു. ലോക്കല്‍ ബിസിനസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പങ്കെടുത്ത അടച്ച വാതിലുള്ള യോഗത്തില്‍ പങ്കെടുക്കാന്‍, കേന്ദ്ര ധനമന്ത്രിയെ ലിഫ്റ്റില്‍ അനുഗമിക്കാനുള്ള എംഎല്‍എയുടെ ശ്രമത്തെ ഗംഭീര്‍ എതിര്‍ത്തിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്ന സീതാരാമനെ പരിപാടിയിലേക്ക് കൊണ്ടുവന്നത് ആരാണെന്നതാണ് തര്‍ക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

''ഗംഭീര്‍ തന്റെ നിയോജക മണ്ഡലത്തില്‍ ചില പൊതുസേവന സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട് - ജന്‍ റസോയ് കാന്റീനുകള്‍ പോലെ - എന്നാല്‍ സാധാരണയായി സംഘടനാ യോഗങ്ങളില്‍ നിന്ന് മാത്രമല്ല, പാര്‍ട്ടി പരിപാടികളിലും കാണുന്നില്ല. കഴിഞ്ഞ മാസം ത്രിരാഷ്ട്ര പര്യടനത്തിന് ശേഷം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ദേശീയ അധ്യക്ഷന്‍ മുതല്‍ ഡല്‍ഹി എംപിമാര്‍, എംഎല്‍എമാര്‍, ഭാരവാഹികള്‍ വരെയുള്ള മുഴുവന്‍ നേതൃത്വവും പാലം വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു, പക്ഷേ അദ്ദേഹം ഉണ്ടായിരുന്നില്ല,'' ഒരു ഭാരവാഹി പറഞ്ഞു. .

''ഒരു എംപി ആയതു മുതല്‍ ഒരു കാരണത്താലോ മറ്റൊരു കാരണത്താലോ തന്റെ ലഭ്യതക്കുറവിന്റെ പേരില്‍ അദ്ദേഹം ധഗംഭീര്‍പ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ ഒരുപാട് വിരോധം സൃഷ്ടിച്ചിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ജനപ്രിയനായിരിക്കാം, പക്ഷേ അദ്ദേഹം തീര്‍ച്ചയായും ഒരു ടീം കളിക്കാരനല്ല, ''മറ്റൊരു ഭാരവാഹി അവകാശപ്പെട്ടു. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി വളരെ മുമ്പേ നടപടി എടുക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗംഭീറിനെ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഒറ്റപ്പെടുത്തുകയും അന്യായമായി ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് മറ്റൊരു നേതാവ് ആരോപിച്ചു. ''അദ്ദേഹം ശക്തമായ മനസ്സുള്ള ഒരു വ്യക്തിയാണ്, അദ്ദേഹം തന്റെ അഭിപ്രായം പറയുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം,'' നേതാവ് അവകാശപ്പെട്ടു. അദ്ദേഹം തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ഒരു ജനപ്രിയ നേതാവ് മാത്രമല്ല, രാഷ്ട്രീയക്കാരനാകുന്നതിന് മുമ്പ് തന്നെ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന അറിയപ്പെടുന്ന ഒരു പൊതു വ്യക്തിയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ള ആളുകളെ നേരിടാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ ലക്ഷ്യമിടുതെന്നും അദ്ദേഹം പറഞ്ഞു.

Bjp Gautam Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: