scorecardresearch
Latest News

ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാമത്

ഫോർബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്

Adani, Richest Person

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എൽവിഎംഎച്ച് മൊയ്‌റ്റ് ഹെന്നസി – ലൂയി വിറ്റണിന്റെ സഹസ്ഥാപകനും ചെയർമാനുമായ ബെർണാഡ് അർനോൾട്ടിനെയാണ് അദാനി പിന്തള്ളിയത്. ഫോര്‍ബ്സിന്റെ ഡാറ്റ പ്രകാരമാണിത്.

ഫോർബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്. അർനോൾട്ടിന്റെ ആസ്തി 155.2 ബില്യൺ ഡോളറും.

നിലവിൽ 273.5 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സ്‌പേസ് എക്‌സിന്റേയും ടെസ്‌ലയുടേയും സിഇഒ എലോൺ മസ്‌കുമാണ് ഫോർബ്‌സ് പട്ടികയിൽ ഒന്നാമത്. മസ്കിന് പിന്നിലായി അദാനി, അർനോൾട്ട്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (149.7 ബില്യൺ ഡോളർ) എന്നിവരാണുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gautam adani becomes the second richest billionaire in the world