മുതിർന്ന മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബെംഗളുരൂവിലെ വസതിയിൽവച്ചാണ്   ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയത്.  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു. ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ  സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന  പി. ലങ്കേഷിൻറെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്.ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.

Read More: ‘ദൈവത്തിന്റെ സ്വന്തം നാട്’; ഗൗരി ലങ്കേഷിന്റെ അവസാന വാക്കുകളിലൊന്ന് കേരളത്തെ കുറിച്ച്

വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ ഗൗരിയെകണ്ടെത്തിയത്. അജ്ഞാതൻ വീടിന് മുന്നിലെത്തി വെടിയുതിർക്കുകയായിരുന്നുവന്നാണ് റിപ്പോർട്ട്.

ഓഫീസിൽ നിന്നും വസതിലേയ്ക്കു മടങ്ങി എത്തിയുടനെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. കേസിൽ അന്വേഷണം ആരംഭിച്ചതായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ഗൗരിലങ്കേഷ് എന്ന വെബ് പോർട്ടലും നടത്തിയിരുന്നു. (//gaurilankesh.com) അതിൻറെ ഓഫീസിൽ നിന്നും വസതിയിലെത്തി കതക് തുറക്കുന്നതിനിടെയ പിന്നിൽ നിന്നാണ് ഗൗരിയെ വെടിവച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. അക്രമികൾ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ ആദ്യ നിഗമനം. കൽബുർഗിയെ സ്വവസതിയിൽ വച്ച് രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും.

പിതാവ് ലങ്കേഷ് ആരംഭിച്ച ലങ്കേഷ് പത്രികയുടെ പത്രാധിപരായിരുന്നു ഗൗരി. ലങ്കേഷിൻറെ മരണശേഷമാണ് ഗൗരി ലങ്കേഷ് പത്രികയുെട ചുമതലേയറ്റെടുത്തത്. സമൂഹത്തിലെ അനാചാരങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിൽ പിതാവ് ലങ്കേഷിൻറെ പാത പിന്തുടർന്ന് ഗൗരിയും സജീവമായിരുന്നു.

2008 ൽ ബിജെ പി പ്രവർത്തകർ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ലങ്കേഷ്  പത്രിക ഉൾപ്പെട വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തന്നെ ജയിലിലടയക്കാൻ ബി ജെ പി ശ്രമം നടത്തുന്നതായി അന്ന് ഗൗരി ആരോപിച്ചിരുന്നു. ഇതിൽ നൽകിയ മാനനഷ്ടകേസിൽ അടുത്തിടെ ഗൗരി ലങ്കേഷിനെതിരായി കോടതി വിധി വന്നിരുന്നു. പിന്നീട് ബി ജെ പിയുടെ കർണ്ണാടകത്തിലെ നേതാക്കൾ ഗൗരിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഡോ. കൽബുർഗിയുടെ കൊലപാതകത്തിലും യു . ആർ അനന്തമൂർത്തിക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ ഉയർന്ന പ്രതിഷേധത്തിൻറെ മുന്നണിയിലുണ്ടായിരുന്നു ഗൗരി. ബി ജെ പിയുടെയും ആർ എസ് എസിൻറെയും നയങ്ങളെ ശക്തമായി വിമർശിച്ചിരുന്നു.

സമൂഹത്തിലെ അനാചാരങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരായി പ്രവർത്തിച്ചിരുന്ന ഡോ.  കൽബുർഗി, ഗോവിന്ദ പൻസാരെ, ദാബോൽക്കർ എന്നിവരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവന്നിരുന്നു. ആ പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായ ഗൗരി ലങ്കേഷിനെയാണ് വെടിവച്ച് കൊലപ്പെടുത്തിയിട്ടുളളത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ