ബെം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ പ്രതിയെന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടാ​മനെയും തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ്. മ​ഹാ​രാ​ഷ്ട്ര കോ​ലാ​പൂർ സ്വ​ദേ​ശി​യും സ​നാ​ത​ന്‍ സ​ന്‍​സ്ത പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​വീ​ൺ ലിം​കാ​ർ (34) ആ​ണ് കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള ര​ണ്ടാ​മ​നെ​ന്നാ​ണ് വി​വ​രം. ഒ​മ്പ​തു വ​ർ​ഷം മു​മ്പ് ന​ട​ന്ന ഗോ​വ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ ഇ​ന്‍റ​ർ​പോ​ൾ‌ റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ കെ.​ടി.ന​വീ​ന്‍​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ്ര​വീ​ൺ ലിം​കാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഗൗ​രി ല​ങ്കേ​ഷ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

2009 ഒ​ക്ടോ​ബ​ർ 19 ന് ​മ​ഡ്ഗാ​വി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ്ഫോ​ട​ക​വ​സ്തു ക​ട​ത്തു​മ്പോ​ൾ സ്ഫോ​ട​നം ഉ​ണ്ടാ​യി ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പ്ര​വീ​ൺ ലിം​കാ​റും മ​റ്റു നാ​ലു പേ​രും അ​ന്നു​മു​ത​ൽ ഒ​ളി​വി​ലാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook