ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമാകുമ്പോഴും കൊലയാളികളെക്കുറിച്ച് മതിയായ സൂചനകൾ ലഭിക്കാതെ പൊലീസ്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഗൗരി ലങ്കേഷിന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഇന്നും തുടരും. ആർ ആർ നഗറിലെ ഗൗരി ലങ്കേഷിന്‍റെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും സംഘം പരിശോധന നടത്തും. അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി മൊബൈൽ നമ്പറും ഇമെയിൽ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ