Latest News

പശുവിന്‍റെ വാലിലെ രോമം കയ്യില്‍ വെച്ചതിനു യുവാവിനെ ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചു

” പശുവിനെ ഉപദ്രവിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? പശു ഞങ്ങളുടെ അമ്മയാണ്” എന്നൊക്കെ ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമം.

cow
പ്രതീകാത്മക ചിത്രം

ന്യൂ ഡല്‍ഹി: പശുവിനു മുറിവേല്‍പ്പിച്ചു എന്നാരോപിച്ച് യുവാവിനു ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദിച്ചത്. അഞ്ചാറുപേര്‍ ചേര്‍ന്ന് ബെല്‍റ്റും ചെരിപ്പും ഉപയോഗിച്ച് യുവാവിനെ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ എ എന്‍ ഐ ആണ് പുറത്തുവിട്ടത്. ” പശുവിനെ ഉപദ്രവിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? പശു ഞങ്ങളുടെ അമ്മയാണ്” എന്നൊക്കെ ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമം.

“>

എന്നാല്‍ ആക്രമസംഭവം പശുവിന്‍റെ പേരിലല്ല എന്നും പണത്തിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്നം നിലനിന്നിരുന്നു എന്നുമാണ് ജിവാജിഗഞ്ച് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ഒ പി മിശ്രയുടെ പക്ഷം. മര്‍ദ്ദനമേറ്റ അപുദ മാല്‍വിയയുടെ പേരില്‍ ഒരു പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റാരോപിതനായ ചേതന്‍ സങ്ക്ല, ഭുരാ എന്നറിയപ്പെടുന്ന വികാസ്, നിലേഷ് സങ്ക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും മിശ്ര അറിയിച്ചു.

ചേതനേയും വികാസിനേയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ് എന്ന് മിശ്ര അറിയിച്ചു.

മധ്യപ്രദേശില്‍ തന്നെ മറ്റൊരു സംഭവത്തില്‍ ഗോവധം ആരോപിച്ചുകൊണ്ട് ഒരു ക്ഷീര കര്‍ഷകനും മറ്റ് ആറുപേരും ചേര്‍ന്ന്‍ മറ്റു ചിലരെ ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഈ കേസില്‍ ആറുപേരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ ചട്ടങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ ആക്രമികള്‍ക്കെതിരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് സ്റ്റേഷന്‍ ഓഫീസര്‍ ദിനേശ് ചന്ദ്ര ദൂബേ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gaurakshaks beats up youth

Next Story
യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിന് മീതെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ കടിച്ചുകൊന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
X