വിശാഖപട്ടണം: വ്യാഴാഴ്ച വിഷ വാതക ദുരന്തമുണ്ടായ വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സിലെ രാസവസ്തു പ്ലാന്റില്‍ വീണ്ടും വാതകച്ചോര്‍ച്ച ഉണ്ടായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിആര്‍എഫ് സംഘവും അഗ്നിശമന സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി. മൂന്ന് കിലോമീറ്റര്‍ പരിധിയിലെ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചുവെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ സന്ദീപ് ആനന്ദ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
#JustIn | Gas leakage reported again at #Vizag chemical plant. NDRF team, fire staff at the spot. Villages in 2-3 km radius evacuated: Visakhapatnam District Fire Officer Sandeep Anand (ANI)#VizagGasLeakage #vizaggastragedy pic.twitter.com/127jNSpavL
— NDTV (@ndtv) May 7, 2020
20 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയെന്നും അടിയന്തരഘട്ടമുണ്ടായാല്‍ അയക്കുന്നതിനായി ആംബുലന്‍സുകള്‍ തയ്യാറാണെന്നും സന്ദീപ് പറഞ്ഞു.
വ്യാഴാഴ്ച നടന്ന അപകടത്തില്‍ വിഷവാതകം ശ്വസിച്ച് 11 പേര്‍ മരിച്ചിരുന്നു. 800 ഓളം പേരെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അവരില്‍ 246 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 25 പേരുടെ നില ഗുരുതരമാണ്.
Read Also: ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം: മരണസംഖ്യ 11 ആയി
വ്യാഴാഴ്ച രാത്രി 2.45 ഓടെയാണ് എല്‍ജി പോളിമേഴ്‌സില്‍ നിന്ന് സൈറീന്‍ വിഷവാതകം ചോര്‍ന്ന് തുടങ്ങിയത്. അഞ്ച് കിലോമീറ്ററോളം ചുറ്റളവില്‍ വാതകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു.