ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായ ശാലയിലുണ്ടായ വാതക ചോർച്ചയിൽ രണ്ട് പേർ മരിച്ചു. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതകചോര്‍ച്ചയുണ്ടായത്. കമ്പനിയിലെ തന്നെ രണ്ട് ജീവനക്കാരാണ് മരിച്ചത്.
#UPDATE – 2 people dead & 4 admitted at hospitals. Situation under control now. The 2 persons who died were workers and were present at the leakage site. Gas has not spread anywhere else: Uday Kumar, Inspector, Parwada Police Station https://t.co/ogbuc3QfoY pic.twitter.com/TuPCeWK8ZF
— ANI (@ANI) June 30, 2020
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കമ്പനിക്കുള്ളിൽ ബെൻസിമിഡസോൾ എന്ന വാതകം ചോർന്നത്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ല- പരവാഡ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.