വിശാഖപട്ടണം: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ കേന്ദ്ര സർക്കാരിനും ആന്ധ്ര പ്രദേശ്  സംസ്ഥാന സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ് അയച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറിയിൽ നിന്നു കമ്മീഷൻ വിശദമായ റിപോർട്ട് തേടി.

Visakhapatnam gas leak, Vizag gas leak, LG Polymers gas leak, ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം, chemical gas leakage at Vizag,വിശാഖപട്ടണത്ത് വിഷവാതകം ചേർന്നു, ആന്ധ്രാപ്രദേശ് വിഷവാതകം, Vizag LG polymers gas leak, India news, NHRC, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, NDRF, ദുരന്ത നിവാരണ സേന, Indian Express, IE Malayalam, ഐഇ മലയാളം

കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തോടും സംഭവത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്തതിനെക്കുറിച്ചും അന്വേഷണ പുരോഗതി സംബന്ധിച്ചും റിപോർട്ട് നൽകാൻ ആന്ധ്ര പ്രദേശ് പൊലീസ് മേധാവിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

246 പേർ ആശുപത്രിയിൽ; 25 പേരുടെ നില ഗുരുതരം

വിശാഖപട്ടണത്തെ എൽജി പോളിമേഴ്‌സിൽ നിന്നാണ് വാതകച്ചോർച്ചയുണ്ടായത്. വിഷവാതകം  ശ്വസിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി ഉയർന്നു. 800ഓളം പേർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.  246 പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ 25 പേരുടെ നില ഗുരുതരമാണ്. ഇവരെ വെൻറിലേറ്ററിലേക്ക് മാറ്റിയതായി ഡോക്ടർമാർ പറഞ്ഞു.

Visakhapatnam gas leak, Vizag gas leak, LG Polymers gas leak, ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം, chemical gas leakage at Vizag,വിശാഖപട്ടണത്ത് വിഷവാതകം ചേർന്നു, ആന്ധ്രാപ്രദേശ് വിഷവാതകം, Vizag LG polymers gas leak, India news, NHRC, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, NDRF, ദുരന്ത നിവാരണ സേന, Indian Express, IE Malayalam, ഐഇ മലയാളം

വാതകച്ചോർച്ച കാരണം ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികളെയും പ്രായമായവരെയുമാണ് വാതകച്ചോർച്ച സാരമായി ബാധിച്ചത്.

എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്തേക്ക്

Visakhapatnam gas leak, Vizag gas leak, LG Polymers gas leak, ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം, chemical gas leakage at Vizag,വിശാഖപട്ടണത്ത് വിഷവാതകം ചേർന്നു, ആന്ധ്രാപ്രദേശ് വിഷവാതകം, Vizag LG polymers gas leak, India news, NHRC, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, NDRF, ദുരന്ത നിവാരണ സേന, Indian Express, IE Malayalam, ഐഇ മലയാളം

ദേശീയ ദുരന്ത പ്രതിരോധ സേനയുടെ സംഘം വിശാഖ പട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. സേനയുടെ രാസ, ജൈവ, ആണവ അടിയന്തര സംഘമാണ് സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചത്. നേരത്തേ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വീഡിയോ കോൺറഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.

അഞ്ച് ഗ്രാമങ്ങൾ ഒഴിപ്പിച്ചു

വാതകച്ചോർച്ചയുണ്ടായ ഫാക്ടറിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് ഗ്രാമങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്. 1000ലധികം പേരെ ഇതിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചു.

Visakhapatnam gas leak, Vizag gas leak, LG Polymers gas leak, ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം, chemical gas leakage at Vizag,വിശാഖപട്ടണത്ത് വിഷവാതകം ചേർന്നു, ആന്ധ്രാപ്രദേശ് വിഷവാതകം, Vizag LG polymers gas leak, India news, NHRC, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, NDRF, ദുരന്ത നിവാരണ സേന, Indian Express, IE Malayalam, ഐഇ മലയാളം

ഇന്നു പുലർച്ചയോടെയാണ് എൽജി പോളിമേഴ്സിൽ നിന്ന് വിഷവാതകം ചോരുന്നതായി പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. രാത്രി 2.45ഓടെ തന്നെ ഫാക്ടറിയിൽ നിന്ന് സൈറീൻ വിഷവാതകം ചോരാൻ തുടങ്ങിയിരുന്നു.അഞ്ച് കിലോമീറ്ററോളം ചുറ്റളവിലാണ് വാതകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടത്.

Visakhapatnam gas leak, Vizag gas leak, LG Polymers gas leak, ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം, chemical gas leakage at Vizag,വിശാഖപട്ടണത്ത് വിഷവാതകം ചേർന്നു, ആന്ധ്രാപ്രദേശ് വിഷവാതകം, Vizag LG polymers gas leak, India news, NHRC, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, NDRF, ദുരന്ത നിവാരണ സേന, Indian Express, IE Malayalam, ഐഇ മലയാളം

വാതകച്ചോർച്ചയുണ്ടായ സാഹചര്യത്തിൽ നഗരവാസികൾ പുറത്തിറങ്ങരുതെന്ന് വിശാല വിശാഖപട്ടണം നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നു. നനഞ്ഞ തുണികൊണ്ട് മാസ്ക് ധരിക്കണമെന്നും നഗരസഭ നിർദേശിച്ചു. വാതകച്ചോർച്ചയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

വാതകച്ചോർച്ചയുടെ കാരണം കണ്ടെത്താനായില്ല

വാതകച്ചോർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായില്ല. അന്വേഷണത്തിലൂടെ മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂവെനന് സംസ്ഥാന വ്യവസായ മന്ത്രി എം ഗൗതം റെഡ്ഡി പറഞ്ഞു.

ഫാക്ടറിയിലെ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ടാങ്കിലെ കേടുപാടുകളാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോക്ക്ഡൗൺ കാരണം പൂട്ടിയിട്ടിരിക്കുകയായിരുന്ന ഫാക്ടറിയിലെ ടാങ്കുകൾ തോഴിലാളികൾ വന്ന് പരിശോധിക്കുമ്പോൾ വാതകം ചോരാൻ ആരംഭിച്ചതായാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

Read More | സമുദ്ര സേതു പദ്ധതി: യാത്രക്കാരെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി

ഹൃദയഭേദകം; വാതക ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി കായിക താരങ്ങൾ

വിശാഖ പട്ടണം വാതകച്ചോർച്ചയിൽ രാജ്യത്തെ കായിക താരങ്ങൾ ആശങ്കയറിയിച്ചു. സുനിൽ ഛേത്രി, വിരാട് കോഹ്ലി,ശിഖർ ധവാൻ, പിവി സിന്ധു, സാനിയ മിർസ, യുവരാജ് സിങ്ങ്, ഗുർപ്രിത് സിങ്ങ് സന്ധു അടക്കമുള്ള കായിക താരങ്ങളാണ് സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചത്.

“ദുഖകരമായ വാർത്തകളും ദൃശ്യങ്ങളുമാണ് വിശാഖപട്ടണത്തുനിന്ന് പുറത്തു വരുന്നത്. ദുരന്തത്തിൽ നഷ്ടമുണ്ടായവർക്കൊപ്പമാണ് ചിന്തകളും പ്രാർഥനകളും. അപകടനിലയിലുള്ളവർ ഭേദമായി തിരിച്ചെത്തത്തുമെന്ന് ആത്മാർഥതയോടെ പ്രതീക്ഷിക്കുന്നു.”- സുനിൽ ഛേത്രി ട്വീറ്റ് ചെയ്തു.

“പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. ദുരന്തം ബാധിച്ച എല്ലാവർക്കും വേണ്ടിയും, ആശുപത്രിയിലുള്ളവർ ഭേദമായി തിരിച്ചു വരുന്നതിനും പ്രാർഥിക്കുന്നു”- വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook