scorecardresearch
Latest News

അബുദാബിയിലെ റസ്റ്റോറന്റിൽ പൊട്ടിത്തെറി; രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

ഗ്യാസ് സിലിണ്ടർ പൊട്ടിതെറിതച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മരണം. അബുദാബിയിലെ റെസ്റ്റോറന്റിലാണ് ഇന്ന് രാവിലെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. നിരവധി പേർക്ക് പരുക്ക് പറ്റിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിതച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

റാഷിദ് ബിൻ സ ഈദ് സ്‌ട്രീറ്റിലാണ് അപകടമുണ്ടായത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇങ്ങോട്ടേക്കുള്ള റോഡുകളും അടച്ചു. സംഭവത്തെ തുടര്‍ന്ന് ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലിസ് അറിയിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളും വഴിയാത്രക്കാരനായ മറ്റൊരാളുമാണ് അപകടത്തിൽ മരണപ്പെട്ടത്. സ്ഫോടനത്തെത്തുടർന്നു അവശിഷ്ടങ്ങൾ തെറിച്ച് വീണാണ് വഴിയാത്രക്കാരൻ മരിച്ചത്. റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gas explosion at a restaurant in abu dhabi

Best of Express