കാൺപൂർ: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രതി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ, മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം, കാണ്‍പൂരിൽ വച്ച് മറിയുകയും, ഇതിനു പിന്നാലെ പരുക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വികാസിന് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ വികാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Breaking news | Uttar Pradesh gangster #VikasDubey shot dead, police claim he tried to flee//t.co/VokDdfJ4z9
— The Indian Express (@IndianExpress) July 10, 2020
എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് തിരഞ്ഞിരുന്ന ഗുണ്ടാ നേതാവാണ് വികാസ് ദുബെ. വ്യാഴാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ ഉജ്ജൈനിലെ പ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തില്‍ വച്ച് ഇയാള്‍ അറസ്റ്റിലായത്.
Know How #Vikas #Dubey #Killed In #Encounter With #STF In #Kanpur//t.co/hm7E1TaF9T pic.twitter.com/tCDfSBAacK
— Praveen Kumar (@speechus40) July 10, 2020
vവികാസ് ദുബെയുടെ രണ്ട് അനുയായികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർത്തികേയ എന്ന പ്രഭാതിനെ കാൺപൂരിൽ വെടിവച്ചു കൊലപ്പെടുത്തി. വികാസ് ദുബെയുടെ മറ്റൊരു സഹായി പ്രവീൺ എന്ന ബൊവ്വ ദുബെ ഇറ്റാവയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വികാസ് ദുബെ ഹരിയാനയിലെ ഫരീദാബാദിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രഭാതിനെ പിടികൂടിയത്.
കൊലപാതക ശ്രമ കേസില്‍ പ്രതിയായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം ചൗബേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിക്കാരു ഗ്രാമത്തിൽ എത്തിയപ്പോഴാണ് സംഭവം. പൊലീസ് സംഘം വികാസിന്റെ വസതിയിലെത്തിയതിന് പിന്നാലെ അക്രമികൾ അവരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു. 50 ഓളം കേസുകളില്‍ ദുബെ പ്രതിയാണ്.
കുപ്രസിദ്ധ കുറ്റവാളിയായ ദുബെക്കെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെ 60 ഓളം കേസുകളുണ്ട്.
Read in English: Gangster Vikas Dubey shot dead, police claim he tried to flee
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook