scorecardresearch

ഗംഗാ നദിയിലെ ജലം കുളിക്കാൻ പോലും കൊള്ളില്ലെന്ന് സർവേ റിപ്പോർട്ട്

കോളിഫോം അടക്കമുള്ള ബാക്ടീരിയകളുടെ വൻ തോതിലുള്ള സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്

കോളിഫോം അടക്കമുള്ള ബാക്ടീരിയകളുടെ വൻ തോതിലുള്ള സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്

author-image
WebDesk
New Update
Ganga River

ഫയൽ ഫൊട്ടോ

പാട്ന: ബീഹാറിലെ ഗംഗാ നദിയിലെ ജലം കുളിക്കാൻ അനുയോജ്യമല്ലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലെയും ഗംഗാ നദിയിലെ ജലത്തിൽ വൻ തോതിൽ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നും, ജലം കുളിക്കാൻ അനുയോജ്യമല്ലെന്നും ബീഹാർ സാമ്പത്തിക സർവേ 2024-25 റിപ്പോർട്ട് പറയുന്നു.

Advertisment

സർവേ റിപ്പോർട്ട് പ്രകാരം, ഗംഗാ ജലത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ അടക്കമുള്ള ബാക്ടീരിയോളജിക്കൽ പോപ്പുലേഷൻ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ബിഎസ്‌പിസിബി) ബീഹാറിലെ 34 സ്ഥലങ്ങളിൽ രണ്ടാഴ്ചയിലൊരിക്കൽ നദിയുടെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഗംഗാ നദിയുടെയും പോഷക നദികളുടെയും തീരനഗരങ്ങളിൽ നിന്ന് വൻ തോതിൽ മലിനജലവും ഗാർഹിക മാലിന്യങ്ങളും നിദിയിലേക്ക് തള്ളുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗംഗാ നദിയിലെ ബാക്ടീരിയകളുടെ വൻ തോതിലുള്ള സാന്നിധ്യം ആശങ്കാജനകമാണെന്ന് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് ബിഎസ്‌പിസിബി ചെയർമാൻ ഡി.കെ ശുക്ല പറഞ്ഞു.

സംസ്ഥാനത്തെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഎസ്‌പിസിബി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച്, കോളിഫോമിന്റെ അനുവദനീയമായ പരിധി 2,500 MPN/100 ml ആണ്.

Advertisment

ഗംഗാ നദിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ബിഎസ്‌പിസിബിയുടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കച്ചി ദർഗ-ബിദുപൂരിലെ കോളിഫോമിന്റെ അളവ് 3,500 MPN/100 ml, ഗുലാബി ഘട്ട് (5,400 MPN/100 ml), ത്രിവേണി ഘട്ട് (5,400 MPN/100 ml), ഗൈഘട്ട് (3,500 MPN/100 ml), കേവാല ഘട്ട് (5,400 MPN/100 ml), ഗാന്ധി ഘട്ട്, എൻ.ഐ.ടി (3,500 MPN/100 ml), ഹാത്തിദ (5,400 MPN/100 ml) എന്നിങ്ങനെയാണ്.

Read More

Rivers Pollution Ganga

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: