scorecardresearch

ഐസിയുവിൽ കിടന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഐസിയുവിൽ വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി

ഐസിയുവിൽ വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി

author-image
WebDesk
New Update
Pocso case, congress leader, child abuse, tribal rape, പോക്സോ, കോൺഗ്രസ് നേതാവ്,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ലക്‌നൗ: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ആശുപത്രി ജീവനക്കാരനും അജ്ഞാതരായ മറ്റു നാലുപേരും ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഉത്തർപ്രദേശിലെ ബരേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

Advertisment

ഐസിയുവിൽനിന്നും ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായ വിവരം പറഞ്ഞത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി സൂപ്രണ്ട് ഓഫ് പൊലീസ് സിങ് പറഞ്ഞു. പാമ്പു കടിയേറ്റതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

വിവരം അറിഞ്ഞ ഉടൻ പൊലീസ് ആശുപത്രിയിലെത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തതായി സിങ് പറഞ്ഞു. ആശുപത്രി ജീവനക്കാരനെയും അജ്ഞാതരായ മറ്റു നാലുപേരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണ്.

Gang Rape Rape Cases Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: