ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബെംഗളൂരുവിലെ ലോഡ്‌ജിൽ പൂട്ടിയിട്ട് 10 ദിവസത്തോളം പീഡിപ്പിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പെൺകുട്ടിയെ സംഘം പലർക്കായി കാഴ്ചവയ്‌ക്കുകയും ചെയ്‌തതായി പൊലീസ് പറയുന്നു.

ഇടപാടുകാരെന്ന വ്യാജേന സംഘത്തെ സമീപിച്ചാണ് പൊലീസ് പെൺകുട്ടിയെ രക്ഷിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തി. 22നും 25നും ഇടയിലുള്ള മൂന്നു സുഹൃത്തുക്കളും 55കാരന്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതി വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 26നായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് ഒക്ടോബര്‍ 30ന് പിതാവ് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ