ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളിൽ മഹാത്മ ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും: സോണിയ ഗാന്ധി

മറ്റുള്ളവർ എന്തൊക്കെ അവകാശവാദം ഉന്നയിച്ചാലും കോൺഗ്രസ് മാത്രമാണ് ഗാന്ധിയുടെ പാത പിന്തുടർന്ന് ജോലിയും വിദ്യാഭ്യാസവും കർഷകർക്ക് ആവശ്യമായ സൗകര്യങ്ങളും നൽകിയിട്ടുള്ളത്

sonia gandhi, gandhiji, ie malayalam

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളിൽ മഹാത്മ ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നു കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ രാജ്ഘട്ടിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയും ഗാന്ധിയും പരസ്പര പര്യായങ്ങളാണ്. എന്നാൽ ഏതാനും പേർ ഇന്ത്യയെന്നാൽ ആർഎസ്എസ് എന്നുവരുത്താനാണു ശ്രമമെന്നും സോണിയ പറഞ്ഞു.

”സ്വയം പരമോന്നതരെന്നു കരുതുന്നവർ മഹാത്മ ഗാന്ധിയുടെ ത്യാഗങ്ങൾ എങ്ങനെ മനസിലാക്കും. അസത്യത്തിന്റെ രാഷ്ട്രീയം ചെയ്യുന്നവർക്കു ഗാന്ധിയുടെ അഹിംസയുടെ തത്വചിന്ത മനസിലാകില്ല. മറ്റുള്ളവർ എന്തൊക്കെ അവകാശവാദം ഉന്നയിച്ചാലും കോൺഗ്രസ് മാത്രമാണു ഗാന്ധിയുടെ പാത പിന്തുടർന്ന് ജോലിയും വിദ്യാഭ്യാസവും കർഷകർക്ക് ആവശ്യമായ സൗകര്യങ്ങളും നൽകിയിട്ടുള്ളത്” സോണിയ പറഞ്ഞു.

Read Also: ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന്റെ ഓര്‍മകളില്‍ രാജ്യം

ഗാന്ധിജയന്തിയുടെ ഭാഗമായി ഇന്നു രാവിലെ നടന്ന കോൺഗ്രസിന്റെ ഗാന്ധിസന്ദേശ് പദയാത്രയ്ക്കു മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകി. ഡിപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച പദയാത്ര രാജ്ഘട്ടിൽ അവസാനിച്ചു. നിരവധി പാർട്ടി പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.

ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു: ”150-ാമതു ജയന്തിയിൽ, മഹാത്മജിക്ക് എന്റെ ആദരാഞ്ജലികൾ. ‘രാഷ്ട്രപിതാവ്’, തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എല്ലാ ജീവജാലങ്ങളോടുള്ള സ്നേഹവും അടിച്ചമർത്തലിനെയും വർഗീയതയെയും വിദ്വേഷത്തെയും പരാജയപ്പെടുത്താനുള്ള ഏക മാർഗം അഹിംസയാണെന്നും കാണിച്ചു തന്നു”.

Read Also: മഹാത്മാ ഗാന്ധി കണ്ട ഏക ഹിന്ദി ചിത്രം!

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരമര്‍പ്പിച്ചു. പുഷ്പാര്‍ച്ചനയ്ക്കു ശേഷം മോദി ഭജന്‍ സംഘത്തോടൊപ്പം കുറച്ചുനേരം ഇരിക്കുകയും ചെയ്തു. “മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ മാനവികതയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സത്യമാകാന്‍ ഇനിയും പ്രയത്‌നിക്കും. പുതിയൊരു ലോകം കെട്ടിപ്പടുക്കും,” മോദി ട്വീറ്റ് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gandhi soul would be pained sonia gandhi

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com