ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. 151ാം ജയന്തി ദിനമാണിന്ന്.
“ഗാന്ധി ജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ,” മോദി കുറിച്ചു.
We bow to beloved Bapu on Gandhi Jayanti.
There is much to learn from his life and noble thoughts.
May Bapu’s ideals keep guiding us in creating a prosperous and compassionate India. pic.twitter.com/wCe4DkU9aI
— Narendra Modi (@narendramodi) October 2, 2020
മഹത്തായ ഈ രാജ്യത്തിന്റെ പേരില്‍ ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിന് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നതായും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
On behalf of a grateful nation, I pay homage to Bapu on #GandhiJayanti. His message of truth, non-violence and love paves the way for the welfare of the world by bringing about harmony and equality in the society. He remains a source of inspiration for all the humanity.
— President of India (@rashtrapatibhvn) October 2, 2020
‘मैं दुनिया में किसी से नहीं डरूंगा… मैं किसी के अन्याय के समक्ष झुकूं नहीं, मैं असत्य को सत्य से जीतूं और असत्य का विरोध करते हुए मैं सभी कष्टों को सह सकूं।’
गाँधी जयंती की शुभकामनाएँ।#GandhiJayanti
— Rahul Gandhi (@RahulGandhi) October 2, 2020
രാഹുൽഗാന്ധി, സോണിയ ഗാന്ധി തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു.