scorecardresearch

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിനെ സ്മരിച്ച് രാജ്യം, ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെ വെളിയിട വിസര്‍ജന മുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

രാജ്യത്തെ വെളിയിട വിസര്‍ജന മുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

author-image
WebDesk
New Update
ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിനെ സ്മരിച്ച് രാജ്യം, ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയ്ക്ക് ഇന്ന് 150-ാം ജന്മദിനം. രാഷ്ട്രപിതാവിന്റെ ഓര്‍മ്മയില്‍ രാജ്യം. അഹിംസയുടെ പാതയില്‍ രാജ്യത്തെ നയിച്ച, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നില്‍ നിന്നു പോരാടിയ ആ മഹാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുകയാണ് ഇന്ന് രാജ്യം.

Advertisment

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരവര്‍പ്പിച്ചു. പുഷ്പാര്‍ച്ചയ്ക്ക് ശേഷം മോദി ഭജന്‍ സംഘത്തോടൊപ്പം അല്‍പ്പനേരം ഇരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു.

Advertisment

''മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സത്യമാകാന്‍ ഇനിയും പ്രയത്‌നിക്കും. പുതിയൊരു ലോകം കെട്ടിപ്പടുക്കും'' എന്ന് മോദി ട്വീറ്റ് ചെയ്തു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സ്പീക്കര്‍ ഓം ബിര്‍ളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടത്തിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി. പാര്‍ലമെന്റിലും ചടങ്ങുകളുണ്ട്. രാവിലെ ഡല്‍ഹിയില്‍ പദയാത്രയും നടത്തും. വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതി ആശ്രമത്തിലെത്തും. രാജ്യത്തെ വെളിയിട വിസര്‍ജന മുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

Mahathma Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: