scorecardresearch

Gandhi Jayanti 2019 Live Updates:ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന്റെ ഓര്‍മകളില്‍ രാജ്യം

Gandhi Jayanti 2019 Live Updates, ഗാന്ധി ജയന്തി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരമര്‍പ്പിച്ചു.

Gandhi Jayanti 2019 Live Updates, ഗാന്ധി ജയന്തി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരമര്‍പ്പിച്ചു.

author-image
WebDesk
New Update
gandhi jayanti, ഗാന്ധി ജയന്തി, gandhi jayanti 2019, ഗാന്ധി ജയന്തി 2019, gandhi jayanti significance, ഗാന്ധി ജയന്തി ദിനത്തിന്റെ പ്രാധാന്യം, gandhi jayanti 2019 india, mahatma gandhi birthday, മഹാത്മ ഗാന്ധി, mahtma gandhi birth anniversary, ഗാന്ധിജി, gandhi jayanti 2019 india, gandhi jayanti importance in india, gandhi jayanti significance in india, gandhi jayanti history, ie malayalam, ഐഇ മലയാളം

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയ്ക്ക് ഇന്ന് 150-ാം ജന്മദിനം. രാഷ്ട്രപിതാവിന്റെ ഓര്‍മയില്‍ രാജ്യം. അഹിംസയുടെ പാതയില്‍ രാജ്യത്തെ നയിച്ച, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നു നാടിനെ മോചിപ്പിക്കാന്‍ മുന്നില്‍നിന്നു പൊരുതിയ ആ മഹാന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ശിരസ് നമിക്കുകയാണ് ഇന്ന് രാജ്യം.

Advertisment

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരമര്‍പ്പിച്ചു.

പുഷ്പാര്‍ച്ചനയ്ക്കുശേഷം മോദി ഭജന്‍ സംഘത്തോടൊപ്പം അല്‍പ്പനേരം ഇരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരം അര്‍പ്പിച്ചു.

Live Blog

Gandhi Jayanti 2019 Live Updates, മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് രാജ്യം

13:19 (IST)02 Oct 2019

പദയാത്ര നയിച്ച് രാഹുല്‍

ഗാന്ധിജിയുടെ ജന്മദിനത്തില്‍ രാഹുലിന്റെ പദയാത്ര

publive-image

12:42 (IST)02 Oct 2019

ഗാന്ധിജി സമൂഹ ഐക്യത്തിനായി നിലകൊണ്ട വ്യക്തി : ആര്‍എസ്എസ്

11:50 (IST)02 Oct 2019

Gandhi Jayanti:ഗാന്ധിജിയ്ക്ക് പ്രണാമം..

എറണാകുളത്ത് ശ്രീനാരായണ സേവാ സംഘം ഗാന്ധി പ്രതിമയ്ക്ക് അരികിലെത്തി മഹാത്മാവിന് ആദരമര്‍പ്പിച്ചു

publive-image

11:44 (IST)02 Oct 2019

ആദരമര്‍പ്പിച്ച് മന്‍മോഹന്‍ സിങ്

മഹാത്മഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

publive-image

11:19 (IST)02 Oct 2019

രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത്: പിണറായി

''രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത്. ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു . ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നു.രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിർത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തിൽ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടത്'' പിണറായി വിജയന്‍ പറഞ്ഞു

11:03 (IST)02 Oct 2019

സമാധാന റാലി

ഗാന്ധി ജയന്തിയുടെ ഭാഗമായി ലുധിയാനയില്‍ നടന്ന സമാധാന റാലി

publive-image

11:01 (IST)02 Oct 2019

എയര്‍ ഇന്ത്യയുടെ ആദരം

മഹാത്മാഗാന്ധിയുടെ ചിത്രം വിമാനത്തില്‍ വരച്ച് എയര്‍ ഇന്ത്യ

publive-image

10:58 (IST)02 Oct 2019

രാഷ്ട്രപിതാവിന് ആദരം:രാഹുല്‍ ഗാന്ധി

അടിച്ചമര്‍ത്തലിനേയും വിദ്വേഷത്തേയും ജയിക്കാനുള്ള മാര്‍ഗ്ഗം അഹിംസയും സ്‌നേഹവുമാണെന്നായിരുന്നു ഗാന്ധിജി നമ്മെ പഠിപ്പിച്ചത്

10:56 (IST)02 Oct 2019

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരമര്‍പ്പിച്ചു

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരമര്പ്പിച്ചു

Advertisment
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരവര്‍പ്പിച്ചു. പുഷ്പാര്‍ച്ചയ്ക്ക ശേഷം മോദി ഭജന്‍ സംഘത്തോടൊപ്പം അല്‍പ്പനേരം ഇരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു.

''മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സത്യമാകാന്‍ ഇനിയും പ്രയത്‌നിക്കും. പുതിയൊരു ലോകം കെട്ടിപ്പടുക്കും'' എന്ന് മോദി ട്വീറ്റ് ചെയ്തു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സ്പീക്കര്‍ ഓം ബിര്‍ളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടത്തിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി. പാര്‍ലമെന്റിലും ചടങ്ങുകളുണ്ട്. രാവിലെ ഡല്‍ഹിയില്‍ പദയാത്രയും നടത്തും. വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതി ആശ്രമത്തിലെത്തും. രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

Mahathma Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: