ന്യൂഡൽഹി: രാജ്യം ഇന്ന് ഗാന്ധി ജയന്തി ആചരിക്കുന്നു. രാഷ്ട്ര പിതാവിന്റെ 150-ാമത് ജന്മദിനത്തിൽ രാജ്യമെങ്ങും വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖർ രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുളള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഗാന്ധിജിയുടെ 150-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് കേന്ദ്രം തുടക്കം കുറിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

സോണിയ ഗാന്ധി

രാഹുൽ ഗാന്ധി

ഒക്ടോബർ രണ്ട് ഗാന്ധിജിയുടെ ജന്മദിനമാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. ലോകം രാജ്യാന്തര അഹിംസാ ദിനമായാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ