അഹമ്മദാബാദ്: ഭഗത് സിങ്ങിനെയും മറ്റ് വിപ്ലവകാരികളെയും രക്ഷപ്പെടുത്താൻ മഹാത്മാഗാന്ധി വേണ്ടത്ര ശ്രമം നടത്തിയിട്ടില്ലെന്ന് ആരോപണവുമായി കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ. “ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഈ ബദൽ ചരിത്രത്തെ അടിച്ചമർത്താൻ വിപ്ലവകാരികളുടെ കഥയെ മനഃപൂർവ്വം അട്ടിമറിക്കുകയാണ്.” ഗുജറാത്ത് സർവകലാശാലയിൽ ബുധനാഴ്ച നടന്ന ‘ദി റെവല്യൂഷണറീസ്: എ റീടെല്ലിംഗ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി,’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കഥകൾ ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്കും സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർക്കും അസൗകര്യമാണെന്നും സഞ്ജീവ് സന്യാൽ പറഞ്ഞു. വിപ്ലവകാരികളെ കുറിച്ചുള്ള ഈ ആഖ്യാനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വസ്തുതകൾ നിലവിലില്ലാത്തതിനാൽ ഭഗത് സിങ്ങിനെയോ മറ്റേതെങ്കിലും വിപ്ലവകാരികളെയോ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കുന്നതിൽ മഹാത്മാഗാന്ധി വിജയിക്കുമായിരുന്നോ എന്ന് പറയാൻ പ്രയാസമാണ്. പക്ഷെ അദ്ദേഹം വലിയ ശ്രമം നടത്തിയില്ല,” അദ്ദേഹം പറഞ്ഞു.
Read More: ‘പോയി വേലൈ പാറ്ങ്കടാ’; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി മക്കൾ സെൽവൻ
ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “അക്രമത്തിന് മാപ്പ് കൊടുക്കുന്നതിൽ അദ്ദേഹം (ഗാന്ധി) സന്തുഷ്ടനായിരുന്നു. എല്ലാത്തിനുമുപരി, അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ഇന്ത്യൻ സൈനികരെ നിയമിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനായി ബ്രിട്ടീഷ് പട്ടാളത്തിനായി ഇന്ത്യൻ സൈനികരെ റിക്രൂട്ട് ചെയ്യാൻ അദ്ദേഹം തയ്യാറാണെങ്കിൽ, ഭഗത് സിങ് ഇത് ചെയ്യുന്നതിനെ എന്തുകൊണ്ടാണ് അദ്ദേഹം എതിർത്തത്? ഖിലാഫത്ത് പ്രസ്ഥാനത്തെത്തുടർന്ന് മലബാർ കലാപത്തിൽ നടന്ന അക്രമത്തെ കുറച്ചുകാണാൻ ഗാന്ധിജി ശ്രമിച്ചു, ഒരു തരത്തിൽ ഗാന്ധിജി തന്നെ നയിച്ച മറ്റൊരു പ്രസ്ഥാനമാണിത്. ഈ പശ്ചാത്തലത്തി വിപ്ലവകാരികൾ ഗാന്ധിജിക്കെതിരെ തിരിയുകയും ഇത് മൂലം ഭഗത് സിംഗിന ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ എങ്ങനെ സ്വതന്ത്രമായിത്തീർന്നു എന്നതിന്റെ വളരെ വ്യത്യസ്തമായ ഒരു കഥ, ചെറുത്തുനിൽപ്പിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആത്യന്തികമായി ആവർത്തിച്ചുള്ള ഒരു തന്ത്രത്തിന്റെയും കഥ” എന്ന് വിശേഷിപ്പിച്ച സന്യാൽ, ഇന്ത്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബ്രിട്ടീഷുകാർക്ക് ഒടുവിൽ മനസ്സിലായെന്നും അങ്ങനെയാണ് ഇന്ത്യ സ്വതന്ത്രമായതെന്നും പറഞ്ഞു.