ഗൽവാൻ താഴ്‌വരയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ മൂന്നാംഘട്ട ചർച്ച പൂർത്തിയായി. ചർച്ച ഫലപ്രദമാണെന്നാണ് വിവരം. മേജർ ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തിയത്. ഗൽവാൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് -14 ൽ നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തിന്
3 ഇൻ‌ഫാൻട്രി ഡിവിഷനിലെ കമാൻഡിങ്ങ് ഓഫീസറായ മേജർ ജനറൽ അഭിജിത് നേതൃത്വം നൽകി. നാലാം റൗണ്ട് ചർച്ച വെള്ളിയാഴ്ച ഇതേ സ്ഥലത്ത് നടക്കും.

മൂന്നാമത്തെ ചർച്ച ഫലപ്രദമായിരുന്നെന്ന് ചർച്ചയ്ക്ക് ശേഷം ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.  കഴിഞ്ഞ മൂന്ന് ദിവസത്തെ അനിശ്ചിതത്വം അവസാനിപ്പിക്കാനും ചില വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിൽ അഭിപ്രായ സമന്വയത്തിലെത്താനും വ്യാഴാഴ്ചത്തെ ചർച്ച സഹായകമായി. വരാനിരിക്കുന്ന യോഗങ്ങളിൽ മറ്റു പല കാര്യങ്ങളിലും വ്യക്തത വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: ഗല്‍വാന്‍ സംഘര്‍ഷം: മേജർ ജനറൽമാർ ചർച്ച നടത്തി; കരസേനാ യൂണിറ്റുകൾക്ക് ജാഗ്രതാ നിർദേശം

എന്നാലും ലഡാക്കിൽ ഏറ്റുമുട്ടൽ നടന്ന മേഖലകളിൽ സ്ഥിതിഗതികൾ ലഘൂകരിക്കാനോ അവ നിർത്തിവയ്ക്കാനോ ഉള്ള തീരുമാനങ്ങളിലേക്ക് ചർച്ച മുന്നോട്ട് പോയിട്ടില്ല.

അതേസമയം തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിൽ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. “ഇന്ത്യൻ സൈനികരെ കാണാതായിട്ടില്ലെന്ന് കരസേന ഇന്ന് ഉച്ചയോടെ വ്യക്തമാക്കി”യെന്ന് വിദേശ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഈ വിഷയത്തിൽ സൈന്യം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മേജറും ക്യാപ്റ്റനുമടക്കം 10 ഇന്ത്യൻ സൈനികർ തിങ്കളാഴ്ച രാത്രി മുതൽ ചൈനീസ് കസ്റ്റഡിയിലാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പ്രസ്താവന. തിങ്കളാഴ്ച രാത്രി ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 1962 ലെ ചൈന-ഇന്ത്യൻ യുദ്ധകാലത്താണ് ഇന്ത്യൻ സൈനികരെ ചൈന അവസാനമായി ബന്ദികളാക്കിയത്.

Read More: ലഡാക്ക് സംഘര്‍ഷം: വീരമൃത്യു വരിച്ചത് 20 ഇന്ത്യന്‍ സൈനികര്‍

അതേസമയം, ലഡാക്കിലെ സംഘർഷ മേഖലകളിൽ ഇരു പക്ഷവും സൈന്യത്തെ മുന്നേറ്റത്തിനായി സജ്ജമാക്കുകയാണെന്ന് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (എഎസ്‌പിഐ) പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്നും എഎസ്‌പിഐ പറയുന്നു.

പാങ്കോങ്‌സോ മേഖലയിൽ വടക്കൻ നദീ തീരത്തും സമീപത്തുമുള്ള “തർക്ക പ്രദേശങ്ങളിൽ ചൈനീസ് സേന ഭൂരിപക്ഷമായി മാറിയിരിക്കുന്നു” എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ എ‌എസ്‌പി‌ഐ പറയുന്നു.

Read More: India-China Galwan faceoff: Headway in talks on ground, Army clarifies no soldier missing

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook