/indian-express-malayalam/media/media_files/uploads/2023/10/1-3.jpg)
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം ഫൊട്ടോ: X/ISRO
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആര്‍ഒ. രാവിലെ 7 മണി മുതൽ ഏറെനേരം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. അതേസമയം, ക്രൂ മൊഡ്യൂൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ കടലിൽ പതിച്ചു.
തുടക്കത്തിലെ സാങ്കേതിക തടസങ്ങൾക്ക് പിന്നാലെയാണ് ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. സഞ്ചാരികളെ ബഹിരാകാശത്ത് നിന്ന് സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് ഐഎസ്ആർഒ ഫലപ്രദമായി പരീക്ഷിച്ചത്.
Mission Gaganyaan
— ISRO (@isro) October 21, 2023
TV D1 Test Flight is accomplished.
Crew Escape System performed as intended.
Mission Gaganyaan gets off on a successful note. @DRDO_India@indiannavy#Gaganyaan
ഇന്ന് രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയിരുന്നു. പിന്നീട്, 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സും ആരംഭിച്ചിരുന്നു. എന്നാല്‍ അവസാന 5 സെക്കന്‍ഡില്‍ എന്‍ജിന്‍ ജ്വലനപ്രക്രിയ തടസ്സപ്പെട്ടു. തുടര്‍ന്ന് പരീക്ഷണ വിക്ഷേപണം പത്ത് മണിയിലേക്ക് നീട്ടുകയായിരുന്നു.
നിലവിൽ ഗഗന്‍യാന്‍ പേടകം സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചു. ടെസ്റ്റ് മെഡ്യൂള്‍ അബോര്‍ട്ട് മിഷന്‍ എന്നാണ് പരീക്ഷണ ദൗത്യത്തിന് നല്‍കിയിരുന്ന പേര്. സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിച്ചത്.
Kudos #ISRO,for successfully accomplishing maiden Test Vehicle Flight TV-D1.
— Dr Jitendra Singh (@DrJitendraSingh) October 21, 2023
This is the first step in the last leg of journey towards India’s Crewed Human Spacecraft mission #Gaganyaan. In the enabling milieu provided by PM Sh @narendramodi, @ISRO achieving one
1/2 pic.twitter.com/ydL3InvwUV
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.