മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്

ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു, ഞായറാഴ്ച രാവിലെയോടെ മരിച്ച മാവോയിസ്റ്റുകളെ തിരിച്ചറിയുമെന്ന് പൊലീസ്

Gadchiroli encounter, Gadchiroli, Maharashtra encounter, Naxals, Naxal encounter, Maharashtra, Maharashtra news, Indian Express, ഗഡ്ചിറോളി, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, മാവോയിസ്റ്റ്, മഹാരാഷ്ട്ര, Malayalam News, IE Malayalam

മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ്. ശനിയാഴ്ച ജില്ലയിലെ കോർച്ചി-ധനോര തഹസിൽസിലെ ഗ്യാരപട്ടി-കോഡ്ഗുൽ വനമേഖലയിലാണ് ഏറ്റമുട്ടലുണ്ടായതെന്നും ഗഡ്ചിറോളി പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ നാല് പോലീസുകാർക്കും പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് കൊണ്ടുപോയെന്നും പൊലീസ് അറിയിച്ചു.

“ഞങ്ങൾ ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച രാവിലെയോടെ മരിച്ച മാവോയിസ്റ്റുകളെ തിരിച്ചറിയും,” എന്ന് പോലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,

രാവിലെ ആറ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ന്ല് മണിയോടെ അവസാനിച്ച ഏറ്റുമുട്ടൽ ഗഡ്‌ചിരോളിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു.

ഗഡ്‌ചിരോളി പോലീസിലെ നൂറോളം എലൈറ്റ് സി-60 കമാൻഡോകളാണ് ഓപ്പറേഷൻ നടത്തിയതെന്ന് പോലീസ് അവകാശപ്പെടുമ്പോൾ, 500-ലധികം പേരുള്ള സി-60 കമാൻഡോകളുടെ 16 സംഘങ്ങൾ ദൗത്യത്തിൽ പങ്കെടുത്തതായാണ് അനൗദ്യോഗിക വിവരം.

വനത്തിൽ മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി പോലീസിന് മുൻകൂർ അറിവുണ്ടായിരുന്നതിനാലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. “സിപിഐ (മാവോയിസ്റ്റ്) ഗഡ്ചിറോളി ഡിവിഷൻ കമ്മിറ്റി അംഗം സുഖ്ലാലിന്റെ നേതൃത്വത്തിലുള്ള കോർച്ചി ദളം അംഗങ്ങളാണ് സംഘത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. എന്നാൽ മറ്റെന്തെങ്കിലും ദളത്തിലെ അംഗങ്ങൾ ഉണ്ടായിരിക്കണം.കൂടാതെ ഏറ്റുമുട്ടൽ നീണ്ടുനിന്ന ഒന്നായിരുന്നു. ഇത് മാവോയിസ്റ്റുകളുടെ ശക്തമായ ചെറുത്തുനിൽപ്പ് ഉണ്ടെന്ന് സൂചിപ്പിക്കുന്നു,” പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Also Read: യുപിയിൽ വൻ സീറ്റ് നഷ്ടത്തോടെ ബിജെപി തുടരും; പഞ്ചാബിൽ കോൺഗ്രസ്-എഎപി പോരാട്ടം: സി വോട്ടർ സർവേ

26 കൊല്ലപ്പെട്ടതോടെ ശനിയാഴ്ചത്തെ ഏറ്റുമുട്ടൽ ഗഡ്ചിറോളിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ്.

2018 ഏപ്രിൽ 23ന് രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 40 മാവോയിസ്റ്റുകളെ ഗഡ്ചിറോളി പോലീസ് വെടിവെച്ചുകൊന്നിരുന്നു. ബോറിയ-കസ്‌നാസൂർ മേഖലയിൽ 34 പേർ കൊല്ലപ്പെട്ടപ്പോൾ, അതേ സംഘത്തിലെ ആറ് പേർ അഹേരി തഹ്‌സിലിൽ ഒളിവിലായിരിക്കെ വെടിയേറ്റു മരിക്കുകയുമായിരുന്നു 2018 ഏപ്രിലിലെ ഏറ്റുമുട്ടലിൽ.

ശനിയാഴ്ചത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെയും ഉണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിത് അഭ്യൂഹം മാത്രമാണെന്ന് എസ്പി ഗോയൽ പറഞ്ഞു. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞാൽ ഞായറാഴ്ച രാവിലെയോടെ വിവരങ്ങൾ ഉറപ്പിച്ച് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ സിപിഐ(മാവോയിസ്റ്റ്) നേതാവും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കീഴടങ്ങിയ തെൽതുംബ്ഡെയുടെ മുൻ അംഗരക്ഷകൻ രാകേഷിനെ പോലീസ് കൊണ്ടുപോയതാണ് വിവരം.

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദളിത് ബുദ്ധിജീവി ആനന്ദ് തെൽതുംബ്ഡെയുടെ ഇളയ സഹോദരനാണ് മിലിന്ദ് തെൽതുംബ്ഡെ. സിപിഐ (മാവോയിസ്റ്റ്) മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് മേഖലയുടെ ചുമതലക്കാരനുമാണ് അദ്ദേഹം.

Also Read: അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍; സ്കൂളുകള്‍ അടച്ചു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gadchiroli maharashtras naxals killed cops injured encounter

Next Story
അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍; സ്കൂളുകള്‍ അടച്ചുDelhi Pollution,
The moderation of comments is automated and not cleared manually by malayalam.indianexpress.com