ന്യൂഡെൽഹി: മാവോയിസ്റ്റുകളെ സാഹായിച്ചു എന്ന് കണ്ടെത്തിയ ദില്ലി യൂണിവേഴ്സിറ്റി പ്രൊഫസർ സായിബാബയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുഎപിഎ യിലെ പ്രധാന വകുപ്പുകളാണ് സായിബാബയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. സായിബാബ ഉൾപ്പടെ 6 പേരായിരുന്നു കേസിലെ പ്രതികൾ. മഹേഷ് ടിർക്കി, പന്ദു നറോതെ, വിജയ് ടിർക്കി, മിശ്ര,റാഷി എന്നിവരായിരുന്നു കേസിലെ പ്രതികൾ. വിഗലാംഗനായ അദ്ധ്യാപകനായിരുന്നു സായിബാബ.

യുഎപിഎയിലെ 13,18,20,38,39 വകുപ്പുകളാണ് സായിബാബയ്ക്കും കൂട്ടാളികൾക്കും എതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 5 പ്രതികൾക്കും ജീവപര്യന്തമാണ് ദില്ലിയിലെ ഗാഡ്ചിറോളി ജില്ലാ സെഷൻസ് കോടതി വിധിച്ചത്. കേസിലെ ആറാം പ്രതി വിജയ് ടിർക്കിക്ക് 10 വർഷം കഠിന തടവും കോടതി വിധിച്ചു. 2014 ആണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിന്രെ വിചാരണയ്ക്ക് ഇടെ സായിബാബ വിഗലാംങ്ക​ൻ ആണെന്നും മാവോയിസ്റ്റ് ആക്രമണങ്ങളിൽ പങ്കാളിയായിട്ടില്ലെന്നും വക്കീൽ വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. ദേശീയ ഭീകരവിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളുവകൾ കോടതി അംഗീകരിക്കുകയായിരുന്നു. മാവോയിസ്റ്റുകളുമയി ഇവർ ബന്ധപ്പെട്ടിട്ടുണ്ട് എന്നും പല തവണ ഇവർ മാവോവാദികളെ സഹായിച്ചിട്ടുണ്ട് എന്നും കോടതി അംഗീകരിച്ചു.

എന്നാൽ ഇവർക്ക് എതിരെ യുഎപിഎ ചുമത്തിയതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉള്ളത്. മേൽക്കോടതിയിൽ ഇവർ അപ്പീൽ പോകുമെന്ന് പ്രതികളുടെ വക്കീൽ​ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ