/indian-express-malayalam/media/media_files/uploads/2023/09/G20-2.jpg)
ജി20 ഉച്ചകോടി: ബ്രസീലിന് അധ്യക്ഷ പദവി കൈമാറി ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യ-യുക്രൈയ്ന്‍ യുദ്ധ വിഷയത്തിലെ പ്രധാന ഭിന്നതകള്‍ മറികടന്ന് ജി 20 ഉച്ചകോടി സമവായ പ്രഖ്യാപനം അംഗീകരിച്ചതോടെ ഇന്ത്യ ശ്രദ്ധേയമായ നയതന്ത്ര നേട്ടം കൈവരിച്ചു, ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 പ്രസിഡന്റ് സ്ഥാനം ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡ സില്‍വയ്ക്ക് അധ്യക്ഷ പദവി കൈമാറി. ഇതോടെ ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്നുവന്ന ജി20 ഉച്ചകോടി അവസാനിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഡല്‍ഹിയിലെ ഉച്ചകോടി അവസാനിച്ചതായി പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി നേതാക്കളുടെ പ്രഖ്യാപനം വിജയകരമായി അംഗീകരിച്ച ശേഷം മഹാത്മാഗാന്ധി സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ലോക നേതാക്കള്‍ രാജ്ഘട്ട് സന്ദര്‍ശിച്ചു. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിയറ്റ്‌നാമിലേക്ക് പുറപ്പെട്ടു. മറ്റ് നേതാക്കള്‍ ഭാരത് മണ്ഡപത്തില്‍ 'വണ്‍ ഫ്യൂച്ചര്‍' എന്ന് വിളിക്കുന്ന ജി 20 ഉച്ചകോടിയുടെ മൂന്നാമത്തെയും സമാപന സെഷനിലും പങ്കെടുക്കും. അതിനിടെ, യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂര്‍ത്തിയും ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തി.
അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിച്ച് സംഘര്‍ഷത്തേക്കാള്‍ സമവായത്തിലേക്ക് ചായുന്ന ഭാഷയില്‍ തര്‍ക്ക വിഷയങ്ങള്‍ രൂപപ്പെടുത്തി. റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷത്തില്‍ ജി7 നും റഷ്യ-ചൈന സംഘവും തമ്മില്‍ സമവായത്തിലെത്തുക എന്ന നയതന്ത്രപരമായി വെല്ലുവിളി നിറഞ്ഞ ദൗത്യം ഇന്ത്യ മറികടന്നു. കഴിഞ്ഞ വര്‍ഷത്തെ ബാലി പ്രഖ്യാപനത്തേക്കാള്‍ വിപുലവുമായ ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന എത്താന്‍ സഹായിച്ചു, ഹരികിഷന്‍ ശര്‍മ്മയും ശുഭജിത് റോയിയും റിപ്പോര്‍ട്ട് ചെയ്തു.
'ഒരു കുടുംബം' എന്ന വിഷയത്തില്‍ സംയുക്ത പ്രഖ്യാപനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തനിക്ക് നല്ല വാര്‍ത്ത ലഭിച്ചുവെന്ന് പറഞ്ഞാണ് സംയുക്ത പ്രസ്താവനയില്‍ ധാരണയായ വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ധാരണയായിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച എന്റെ ഷെര്‍പ്പയെയും മന്ത്രിമാരേയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തില്‍ 55 അംഗ ആഫ്രിക്കന്‍ യൂണിയനെ ജി20യുടെ സ്ഥിരാംഗമായി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
'ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത്' എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിലുള്ള ന്യൂഡല്‍ഹി ജി 20 ഉച്ചകോടി നേതാക്കളുടെ പ്രഖ്യാപനം, പ്രാദേശിക സമഗ്രതയും പരമാധികാരവും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഭരണകൂടങ്ങളോടും ആഹ്വാനം ചെയ്യുകയും 'സമഗ്രവും നീതിയുക്തവുമായ, ഉക്രെയ്‌നില്‍ ശാശ്വതമായ സമാധാനവും'' ഉയര്‍ത്തി പിടിക്കാനും പ്രസ്താവിച്ചു.
37 പേജുള്ള പ്രഖ്യാപനത്തിലെ സമവായത്തെക്കുറിച്ചും തുടര്‍ന്നുള്ള അംഗീകാരത്തെക്കുറിച്ചും പ്രഖ്യാപനം ദ്വിദിന ഉച്ചകോടിയുടെ ഉദ്ഘാടന ദിവസത്തെ രണ്ടാമത്തെ സെഷന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി മോദി നടത്തി. യുക്രൈയ്ന്‍ സംഘര്‍ഷം വിവരിക്കുന്നതിനായി ഇന്ത്യ അംഗരാജ്യങ്ങള്‍ക്ക് പുതിയ വാചകം പ്രചരിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത്. നേരത്തെ യുക്രെയ്ന്‍ സംഘര്‍ഷത്തെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച വാക്കുകളില്‍ ആയിരുന്നു അനിശ്ചിതത്വമുണ്ടായിരുന്നത്. യുക്രെയ്ന്‍ ആക്രമണം സംബന്ധിച്ചുള്ള ഖണ്ഡികയില്‍ 'യുക്രെയ്നിലെ യുദ്ധം' എന്നോ 'യുക്രെയ്ന് എതിരായ യുദ്ധം' എന്നോ പറയുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ നിലവില്‍ റഷ്യയെ ശക്തമായി അപലപിക്കാത്ത പ്രമേയത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.