scorecardresearch

ഇന്ത്യയുടെ ജിഡിപിയിൽ കുതിപ്പ്; 2026 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 7.4 ശതമാനം വളർച്ച

മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനം വളർച്ചയേക്കാൾ ഗണ്യമായ വർദ്ധനവാണിത്

മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനം വളർച്ചയേക്കാൾ ഗണ്യമായ വർദ്ധനവാണിത്

author-image
WebDesk
New Update
GDP

എഐ നിർമിത ചിത്രം

ഡൽഹി: 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനം വളർച്ചയേക്കാൾ ഗണ്യമായ വർദ്ധനവാണിത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലാണ് വിവരങ്ങളുള്ളത്. ഒരു സാമ്പത്തിക വർഷം ഏപ്രിൽ 1 ന് ആരംഭിച്ച് മാർച്ച് 31 ന് അവസാനിക്കുന്നു.

Advertisment

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു മാസത്തിനുള്ളിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സാധാരണ ബജറ്റ് അവതരിപ്പിക്കാറുള്ള ഫെബ്രുവരി 1 ഇത്തവണ ഞായറാഴ്ചയായതിനാൽ തീയതിയുടെ കാര്യത്തിൽ ചെറിയ അനിശ്ചിതത്വമുണ്ട്. എങ്കിലും, ബുധനാഴ്ച മന്ത്രാലയം പുറത്തുവിട്ട ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ബജറ്റിലെ പല കണക്കുകൂട്ടലുകളും തയ്യാറാക്കുക. 

Also Read: കരൂർ ദുരന്തത്തിൽ സിബിഐ സമൻസ്; സ്വന്തം കെണിയിൽ വിജയ് കുടുങ്ങിയോ?

മുഴുവൻ വർഷത്തെ വിവരങ്ങൾ സാമ്പത്തിക വർഷം പൂർത്തിയായ ശേഷം മാത്രമേ ലഭ്യമാകൂ എങ്കിലും, വരുമാനത്തിന്റെയും ചെലവിന്റെയും അടിസ്ഥാനത്തിൽ വരാനിരിക്കുന്ന വർഷത്തേക്കുള്ള നയരൂപീകരണത്തിന് ഈ എസ്റ്റിമേറ്റുകൾ ധനമന്ത്രാലയത്തെ സഹായിക്കും. നികുതി വരുമാനത്തെ സംബന്ധിച്ച പ്രവചനങ്ങളും ജിഡിപി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലെ പ്രധാന വിവരങ്ങൾ
2024-25 സാമ്പത്തിക വർഷത്തിലെ 6.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, 2026-ൽ യഥാർത്ഥ ജിഡിപി 7.4 ശതമാനമായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നോമിനൽ ജിഡിപി 8.0 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ജിവിഎ വളർച്ചാ നിരക്ക് 7.3 ശതമാനത്തിലെത്തുന്നതിൽ സേവന മേഖലയിലെ കരുത്തുറ്റ വളർച്ചയാണ് പ്രധാന ചാലകശക്തിയായി മാറിയത്.

Also Read: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ, പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെർഷ്യറി മേഖല മേഖല സ്ഥിര വിലയിൽ 9.9 ശതമാനം വളർച്ച നേടുമെന്നാണ് കണക്കാക്കുന്നത്. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം, ബ്രോഡ്കാസ്റ്റിംഗ് അനുബന്ധ സേവനങ്ങൾ എന്നിവ 7.5 ശതമാനം വളർച്ച രേഖപ്പെടുത്തും.

നിർമ്മാണ മേഖല 7 ശതമാനം വളർച്ച കൈവരിക്കുമ്പോൾ, കൃഷിയും അനുബന്ധ മേഖലകളും (3.1%), വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മറ്റ് സേവന മേഖലകളും (2.1%) മിതമായ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: ഇന്ത്യൻ കായിക മേഖലയെ കൈവെള്ളയിൽ കൊണ്ടുനടന്നയാൾ; ഒടുവിൽ അഴിമതി കറ പുരണ്ട് അഴിക്കുള്ളിൽ

യഥാർത്ഥ സ്വകാര്യ ഉപഭോഗ ചെലവ് 7.0 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു. മൊത്തം സ്ഥിര മൂലധന രൂപീകരണം അഥവാ നിക്ഷേപം മുൻവർഷത്തെ 7.1 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർച്ച കൈവരിച്ച് കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലെ കണക്കുകൾ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പുതുക്കിയേക്കാമെങ്കിലും, വരാനിരിക്കുന്ന ബജറ്റിലെ നയരൂപീകരണത്തിന് ഈ റിപ്പോർട്ട് നിർണ്ണായകമാകും.

Read More: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ

Gdp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: