ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയിലാക്കണമെന്ന നിലപാട് സ്വീകരിച്ച് കോൺഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ എതിർപ്പ് തള്ളിയാണ് നേതൃയോഗത്തിൽ തീരുമാനം കൈക്കൊണ്ടത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ഇന്ധന വില ജിഎസ്‌ടി പരിധിയിലായാൽ സംസ്ഥാനങ്ങൾക്ക് വൻ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കാതെ ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കരുതെന്നും ഇവർ വാദിച്ചു. എന്നാൽ ജനവികാരത്തിനാണ് യോഗം മുൻഗണന നൽകിയത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിഹരിക്കട്ടേയെന്നും രാഹുൽ ഗാന്ധി യോഗത്തിൽ നിലപാടറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ