മുംബൈ: രാജ്യത്ത് പെട്രോൾ വില ഉയരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.08 പൈസയാണ് വില. ഒരു മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ഇതാദ്യമാണ്. മുംബൈയിൽ ഡീസലിന്റെ വില 78.58 പൈസയാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 82.72 പൈസയും പട്നയിൽ 91.96 പൈസയുമാണ് വില. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വില പട്നയിലാണ്.

ബെംഗളൂരുവിൽ പെട്രോളിന്റെ വില ലിറ്ററിന് 83.37 പൈസയും, ലക്‌നൗവിൽ 82.14 പൈസയും, കൊൽക്കത്തയിൽ 84.54 പൈസയും, ഹൈദരാബാദിൽ 87.70 പൈസയും, ഗുവാഹത്തിയിൽ 85.17 പൈസയും, ചെന്നൈയിൽ 85.99 പൈസയുമാണ്. പ്രധാന നഗരങ്ങളിൽ ഡീസലിനും വില ഉയർന്നിട്ടുണ്ട്. ബെംഗളൂരുവിൽ 74.40 പൈസയും, ലക്‌നൗവിൽ 74.15 പൈസയും, കൊൽക്കത്തയിൽ 75.87 പൈസയും, ഹൈദരാബാദിൽ 80.51പൈസയും, ഗുവാഹത്തിയിൽ 77.40 പൈസയും, ചൈന്നെയിൽ 78.26 പൈസയുമാണ് ഒരു ലിറ്റർ ഡീസലിന്റെ വില.

നികുതി ഇളവ് കൂടുതലുളളതിനാൽ ഡൽഹിയിലാണ് ഇന്ധനത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്. മുംബൈയിലാണ് ഏറ്റവും കൂടുതൽ വിൽപന നികുതിയുളളത്. ഇതാണ് ഇവിടെ ഇന്ധനവില ഉയരാൻ കാരണം. മുംബൈയിൽ പെട്രോളിന് 25 ശതമാനമാണ് വാറ്റ്. ലിറ്ററിന് 9 രൂപ സർചാർജിന് (അധിക നികുതി) പുറമെയാണിത്.

രാജ്യാന്തര വിപണിയില ക്രൂഡ് ഓയിലിന്റെ വില വർധനവാണ് രാജ്യത്ത് പെട്രോൾ വില ഉയരാൻ കാരണമായി പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook