തിരുവനന്തപുരം: ഓരോ ദിവസം കഴിയും തോറും രാജ്യത്ത് ഇന്ധന വില വർദ്ധിക്കുകയാണ്. പെട്രോളിനും ഡീസലിനും ഇന്നലെ അർദ്ധരാത്രിയിലും വില വർദ്ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 16 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്.

നികുതി കൂടി ചേരുമ്പോൾ ഇന്ധനവില ഇനിയും കൂടും. അതേസമയം ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നിരിക്കുന്ന ഘട്ടത്തിലാണ് ഈ കുതിച്ചുചാട്ടം.

അതേസമയം, പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വില വർദ്ധനവിനെതിരെ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടാകുന്നില്ല.

ഇന്ധന വില വർദ്ധനവിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന തൊഴിലാളികൾ പണിമുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ