ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില തുടർച്ചയായ 12-ാം ദിവസവും മുകളിലേക്ക് തന്നെ. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്നും വില വർദ്ധിപ്പിച്ചത്. ഇതോടെ വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്ന ആശങ്കയും സജീവമായി.

ഇന്നലെ ഇന്ധന വില കുറയ്ക്കാൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചിരുന്നു. രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നാണ് രാഹുൽ ഗാന്ധി മുഴക്കിയ ഭീഷണി. ഇതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയും കൂട്ടിയത്.

പെട്രോളിന് തിരുവനന്തപുരത്ത് 82 രൂപയും ഡീസലിന് 74.60 രൂപയും ആയി. ഇതോടെ കഴിഞ്ഞ 12 ദിവസം കൊണ്ട് പെട്രോളിന് 3.39 രൂപയും ഡീസലിന് 3.80 രൂപയും വർദ്ധിച്ചു.

ഇന്നലെ ഇന്ധന വില കുറയ്ക്കാനുളള നടപടികൾ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നു. പൊതുമേഖല എണ്ണ കമ്പനികളോട് ക്രൂഡ് ഓയിൽ നഷ്ടം സഹിച്ച് വിൽക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ