scorecardresearch
Latest News

ഉയർന്ന് പറന്ന് ഇന്ധനവില; പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വർദ്ധിച്ചു

ഒപെക് രാജ്യങ്ങളെയും ഡോളറിനെയും കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ

Petrol Diesel Rate Hike, Petrol Price hike, Petrol Diesel Rate Kerala, Petrol Rate India, Narendra Modi and Petrol Price, പെട്രോൾ വില, കേരളത്തിലെ പെട്രോൾ ഡീസൽ വില, പെട്രോൾ ഡീസൽ വില വർധനവ്, ഇന്ധനവില

കൊച്ചി: പ്രതിപക്ഷ പാർട്ടികൾ ഇന്ന് രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലും ഇന്ധനവിലയിലെ കുതിപ്പിന് അവസാനമില്ല. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.

ഒപെക് രാജ്യങ്ങൾ ഇന്ധന ഉൽപ്പാദനം കൂട്ടാത്തതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം.  ഇന്ന് മുംബൈയിലാണ് ഏറ്റവും ഉയർന്ന വില. ഇവിടെ പെട്രോൾ ലിറ്ററിന് 87.89 രൂപയും ഡീസൽ ലിറ്ററിന് 77.09 രൂപയുമായി.

ഡൽഹിയിൽ പെട്രോളിന് 80.50 രൂപയും ഡീസലിന് 72.61 രൂപയുമാണ് വില.  രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പെട്രോൾ ലിറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വർധിച്ചത്.

പെട്രോളിന് 40.50 രൂപ, ഡീസൽ 43 രൂപ നിരക്കിലാണ് എണ്ണക്കമ്പനികൾ വിൽക്കുന്നത്. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന നികുതികൾ കൂടി ചേർന്നതാണ് വില ഉയർത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fuel price hike india

Best of Express