തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. ബുധനാഴ്ച അർദ്ധരാത്രി മുതൽ പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയും വർദ്ധിച്ചു. ഇ​തോ​ടെ ഈ​മാ​സം മാ​ത്രം പെ​ട്രോ​ളി​നു 2.34 രൂ​പ​യു​ടെ​യും ഡീ​സ​ലി​നു 2.77 രൂ​പ​യു​ടെ​യും വ​ർ​ധ​നവാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസൽ വില 78.30 രൂപയുമാണ്. കൊച്ചിയിൽ പെ​ട്രോ​ൾ വി​ല 83.00 രൂ​പ​യും ഡീ​സ​ൽ വി​ല 77.00 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 83.08 രൂ​പ​യും ഡീ​സ​ലി​ന് 77.08 രൂ​പ​യു​മാ​യി വി​ല ഉ​യ​ർ​ന്നു.

ഇന്ധന വിലയിലെ വർദ്ധനവിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ബന്ദ് നടത്തിയിട്ടും കേന്ദ്രസർക്കാർ വില പിടിച്ചുനിർത്താൻ യാതൊരു നീക്കവും നടത്തിയില്ല. പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി സമരം മാറിയെങ്കിലും ഭരണകക്ഷിയായ ബിജെപി തെല്ലും നിലപാട് മാറ്റാത്തത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.

ഇരുപത്തിയൊന്ന് പ്രതിപക്ഷ കക്ഷികളാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇടതു പാര്‍ട്ടികള്‍ സ്വന്തം നിലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യനിര സ്ഥാപിക്കാൻ കൂടിയാണ് ഇന്ധനവില വർദ്ധനവിനെതിരായ ഭാരത് ബന്ദിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ