ന്യൂഡൽഹി: 2019 ജൂലായ് ഒന്ന് മുതൽ രാജ്യത്തെ എല്ലാ കാറുകളിലും എയർബാഗ്, പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, വേഗ നിയിന്ത്രണം എന്നിവ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.

പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ വാഹനം 80 കിലോമീറ്ററിനു മുകളില്‍ എത്തുമ്പോള്‍ സ്പീഡ് റിമൈന്‍ഡര്‍ മുന്നറിയിപ്പ് നല്‍കും. നിലവില്‍ ആഡംബര വാഹനങ്ങളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. അശ്രദ്ധയും അമിതവേഗതയും മൂലം ഒരു വര്‍ഷം ആയിരക്കണക്കിനുപേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്.

വാഹനങ്ങളിൽ ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതൊഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ കാർ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകും. വാഹന ഉപയോക്താക്കൾക്ക് എല്ലാ സുരക്ഷയും പ്രദാനം ചെയ്യുന്ന വ്യവസ്ഥയാണ് പുതിയ വിജ്ഞാപനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook