scorecardresearch

ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റങ്ങളുമായി റെയിൽവേ; അറിയാം പുതിയ മാറ്റങ്ങൾ

ഐആർസിടിസി അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക

ഐആർസിടിസി അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക

author-image
WebDesk
New Update
Vande Bharath Sleeper

Indian Railways reservation updates

Indian Railways Reservation Updates: ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ നിർണ്ണായക മാറ്റം. ആധാർ മുഖേന കെവൈസി പൂർത്തിയാക്കിയ ഐആർസിടിസി  ഉപയോക്താക്കൾക്ക് ഇനി മുതൽ അർധരാത്രി 12 മണി വരെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. പുതിയ പരിഷ്‌കാരം ജനുവരി 12 മുതൽ നിലവിൽ വരും.

Advertisment

Also Read:റെയിൽവേയുടെ 'വിഷൻ 2030': കൊച്ചി ഉൾപ്പെടെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസ് ശേഷി ഇരട്ടിയാക്കുന്നു; പട്ടിക പുറത്ത്

നിലവിൽ രാത്രി 11:45-ന് ടിക്കറ്റ് ബുക്കിംഗ് സമയം അവസാനിച്ചിരുന്നു. എന്നാൽ ആധാർ സാക്ഷ്യപ്പെടുത്തിയ  ഉപയോക്താക്കൾക്ക് ഈ സമയപരിധി 15 മിനിറ്റ് കൂടി നീട്ടി നൽകാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇവർക്ക് തടസ്സമില്ലാതെ അർധരാത്രി വരെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കും.

ആർക്കൊക്കെ പ്രയോജനം ? 

ഐആർസിടിസി അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജനുവരി 12 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.

Also Read:ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; ഡിസംബർ 26 മുതൽ പുതിയ നിരക്ക്

കൂടുതൽ സുരക്ഷിതമായ ബുക്കിംഗ് ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റെയിൽവേ ഈ നീക്കം നടത്തുന്നത്.

Also Read: റെയിൽവേ യാത്രക്കാർക്ക് സന്തോഷവാർത്ത: ജനറൽ ടിക്കറ്റുകൾക്ക് ഇനി മൂന്ന് ശതമാനം ഇളവ്

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിൽ കൂടുതൽ സൗകര്യവും സമയവും ലഭ്യമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആധാർ ലിങ്ക് ചെയ്യാത്ത സാധാരണ ഉപയോക്താക്കൾക്ക് പഴയ സമയക്രമം തന്നെ തുടരാനാണ് സാധ്യത.

Read More: പുതിയ റെയിൽവേ ടൈം ടേബിൾ ഉടൻ പുറത്തിറങ്ങും; പുതിയതായി എന്തൊക്കെ വിവരങ്ങൾ? അറിയാം സമഗ്രമായി

Train Train Ticket Booking

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: