മഴ നില്‍ക്കാന്‍ തവളകളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു!

ഇപ്പോള്‍ കനത്ത മഴയാണ് ഭോപ്പാലില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനു ശേഷം തവളകളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു. മഴ നില്‍ക്കാത്ത സാഹചര്യം വന്നതോടെയാണ് തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. മഴ തുടരുകയും വെള്ളപ്പൊക്ക സാധ്യത ഉടലെടുക്കുകയും ചെയ്തതോടെ ഓം ശിവ സേന ശക്തി മണ്ഡലിലെ പ്രവര്‍ത്തകരാണ് തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

ബുധനാഴ്ചയായിരുന്നു സംഭവം. മഴയുടെ ദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ ജൂലായ് 19 നാണ് രണ്ട് തവളകളെയും തമ്മില്‍ വിവാഹം കഴിപ്പിച്ചത്. മഴ ലഭിക്കാതെ വന്നതോടെയാണ് തവളകളെ വിവാഹം കഴിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. മധ്യപ്രദേശില്‍ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമായിരുന്നു. അതോടെ പ്രാര്‍ഥനകളും പൂജകളും ആരംഭിച്ചു. തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചാല്‍ മഴ ലഭിക്കുമെന്ന് പൂജാരി പറഞ്ഞതോടെ ശിവസേന പ്രവര്‍ത്തകര്‍ അതും ചെയ്തു. ആണ്‍ തവളയെയും പെണ്‍ തവളയെയും പിടികൂടി പ്രാര്‍ഥനകള്‍ നടത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ മധ്യപ്രദേശില്‍ കനത്ത മഴ ലഭിക്കാനും തുടങ്ങി.

ഇപ്പോള്‍ കനത്ത മഴയാണ് ഭോപ്പാലില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് തവളകളെ ഡിവോഴ്‌സ് ചെയ്യിപ്പിക്കാന്‍ ശിവസേന പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇന്ദ്രപുരിയിലെ ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രതീകാത്മകമായി രണ്ട് തവളകളെ വേര്‍പ്പിരിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Frogs divorced heavy rain madhyapradesh bhopal sivasena

Next Story
തലക്കെട്ട് സൃഷ്ടിക്കൽ അവസാനിപ്പിക്കുക; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X