/indian-express-malayalam/media/media_files/uploads/2019/07/rahul-gandhi-RAHUL-GANDHI-12-SNS.jpg)
ന്യൂഡൽഹി: ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കണമെന്നും എന്നാൽ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കണമെന്നും രാഹുൽ ഗാന്ധി. തിരിച്ചടിക്കുന്നതല്ല സൗഹൃദമെന്നും രാഹുൽ ഗാന്ധി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുളള മറുപടിയായി പറഞ്ഞു.
Friendship isn’t about retaliation. India must help all nations in their hour of need but lifesaving medicines should be made available to Indians in ample quantities first.
— Rahul Gandhi (@RahulGandhi) April 7, 2020
കോവിഡിനെതിരായ പോരാട്ടത്തിൽ “ഗെയിം ചേഞ്ചർ” എന്ന് വിശേഷിപ്പിക്കുന്ന മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഉത്തരവാദിത്തമുളള എല്ലാ ഭരണകൂടത്തെയും പോലെ ഞങ്ങളുടെ ജനങ്ങൾക്ക് മരുന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ലക്ഷ്യം. ഇവയുടെ ലഭ്യതയ്ക്ക് അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുളള തീരുമാനമെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇന്നു പറഞ്ഞത്.
Read Also: ചില രാജ്യങ്ങള്‍ക്ക് മരുന്ന് നൽകും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ വിലക്കിൽ ഇളവുമായി ഇന്ത്യ
കോവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിർദേശിച്ച മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25 നാണ് വിലക്കിയത്. രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തിയത്.
എന്നാൽ ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. “അത് അദ്ദേഹത്തിന്റെ (മോദി) തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിർത്തിയ കാര്യം പറഞ്ഞിരുന്നു. ഞങ്ങള്‍ക്കുള്ള വിതരണത്തിന് (ഹൈഡ്രോക്സിക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?,’ ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.