/indian-express-malayalam/media/media_files/uploads/2023/07/manipur-3-1.jpg)
File Photo
ന്യൂഡല്‍ഹി: മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ 15 വീടുകള്‍ക്ക് ആള്‍ക്കൂട്ടം തീയിട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് ലാംഗോള്‍ ഗെയിംസ് വില്ലേജിലാണ് സംഭവം.
സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണങ്ങള്‍ക്കിടെ ഒരു മധ്യവയസ്കന് വെടിയേറ്റു. ഇടത് തുടയിൽ വെടിയേറ്റ 45 വയസുകാരനെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെയോടെ പ്രദേശത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായും എന്നിരുന്നാലും നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചെക്കോണിലും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെക്കോണിലെ കൂറ്റന്‍ വാണിജ്യ സ്ഥാപനത്തിനും സമീപത്തുള്ള മൂന്ന് വീടുകള്‍ക്കും തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.
മേയ് മാസത്തില്‍ മണിപ്പൂരില്‍ ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇന്നും തുടരുകയാണ്. ഇതുവരെ 160-ലധികം പേരാണ് മരണപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.