യെഡിയൂരപ്പ സർക്കാരിന് പുതിയ തലവേദന; ജലവിഭവ മന്ത്രിക്കെതിരെ ലൈംഗികാരോപണം

ആരോപണങ്ങളോട് മന്ത്രിയോ ബിജെപി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജാർക്കിഹോളിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്

ramesh jarkiholi, Ramesh Jarkiholi,കര്‍ണാടകം,രമേശ് ജാര്‍ക്കിഹോളി,BJP leader,ബിജെപി നേതാവ്,jarkiholi sex cd, bs yediyurappa, karnataka govt, congress, indian express news

ബെംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ ബിജെപി സർക്കാർ പുതിയ വിവാദത്തിൽ. ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. സർക്കാർ ജോലി വാഗ്‌ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടു.

പൊലീസ് ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിയുടെ നിയമസാധുത പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) എം.എൻ.അനുചേത് പറഞ്ഞു.

Read More: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് രാഹുൽ ഗാന്ധി

കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പാർട്ടി സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. ജാർക്കിഹോളിയുടെ രാജി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. “പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും,” പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ പറഞ്ഞു.

ആരോപണങ്ങളോട് മന്ത്രിയോ ബിജെപി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജാർക്കിഹോളിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ വടക്കൻ കർണാടകയിലെ ബെലഗാവി മേഖലയിൽ നിന്നുള്ള ശക്തനായ മന്ത്രിയാണ് 60 കാരനായ ജാർക്കിഹോളി. 2019ല്‍ കോൺഗ്രസില്‍നിന്നും കൂറുമാറി ബിജെപിയിലെത്തിയ നേതാവാണ്. ബിജെപിയിലക്ക് കോൺഗ്രസില്‍നിന്നും ജെഡിഎസില്‍നിന്നും എംഎല്‍മാരെ എത്തിച്ച് സർക്കാർ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചതും രമേശ് ജാർക്കിഹോളിയായിരുന്നു.

ബെലഗാവി മേഖലയിൽ നിന്ന് കർണാടക രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന നാല് സഹോദരന്മാരിൽ ഒരാളാണ് ജാർക്കിഹോളി. മുഖ്യമന്ത്രി പദം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നയാൾ കൂടിയാണ് ജാർക്കിഹോളി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ റെയിൽ‌വേ സഹമന്ത്രിയായിരുന്ന സുരേഷ് അങ്കദി കോവിഡ്-19നെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഒഴിഞ്ഞുകിടന്നിരുന്ന ബെലഗവി ലോക്സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് രമേശ് ജാർക്കിഹോളിക്കെതിരായ സിഡി പുറത്തുവന്നിരിക്കുന്നത്. സിഡി പുറത്തുവന്നതിനു പിന്നാലെ പ്രവർത്തകർ ജാർക്കിഹോളിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fresh trouble for bsy govt ramesh jarkiholi caught in a sex cd scandal

Next Story
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി കര്‍ഷക നേതാക്കള്‍ നേമത്തേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com